ഉത്തര്‍പ്രദേശ് : ആംആദ്മി എം.എല്‍.എ സോംനാഥ് ഭാരതിയെ സുല്‍ത്താന്‍പൂര്‍ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. റായ്ബറേലിയില്‍ ആശുപത്രികളില്‍ അനുമതിയില്ലാതെ പരിശോധന നടത്തുന്നതിനിടെ ഇന്നലെ വൈകിട്ടാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.
യു.പി യിലെ ആശുപത്രികളില്‍ അനുമതി ഇല്ലാതെ സന്ദര്‍ശിച്ചതിനും ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തി എന്നാരോപിച്ചുമാണ് അറസ്റ്റ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അവഹേളിച്ചാണ് ഇദ്ദേഹം അവിടെ മുഴുവൻ പ്രചാരണം നടത്തിയത്.
ഇന്നലെ ആശുപത്രികള്‍ സന്ദര്‍ശിക്കുന്നതിനിടെ സോംനാഥ് ഭാരതിക്ക് നേരെ അജ്ഞാതൻ മഷി ഒഴിച്ചിരുന്നു. അക്രമിയെ പൊലീസ് പിന്നീട് പിടികൂടി.
Discussion about this post