ഡൽഹി: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കേന്ദ്ര മന്ത്രി ശ്രീപദ് നായിക് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. അദ്ദേഹത്തിന് പൂർണ്ണ പിന്തുണയുമായി രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് ഗോവയിൽ തുടരുകയാണ്. ഗോവ മുഖ്യമന്ത്രിയുമായി താൻ നേരിട്ട് സംസാരിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൃത്യമായി കാര്യങ്ങൾ വിലയിരുത്തി വരികയാണെന്നും രാജ്നാഥ് സിംഗ് അറിയിച്ചു.
I'd spoken to Goa CM after the accident, PM had spoken to him too. PM had then called me up & expressed distress. He then asked me to come here (Goa), I was thinking the same. #ShripadNaik is stable, doctors say that he doesn't seem to be in any danger as of now: Defence Minister pic.twitter.com/EEJsFtmmUf
— ANI (@ANI) January 12, 2021
ആയുഷ് മന്ത്രി ശ്രീപദ് നായിക് സഞ്ചരിച്ചിരുന്ന കാർ കഴിഞ്ഞ രാത്രിയിലാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഭാര്യയും പേഴ്സണൽ സെക്രട്ടറിയും മരിച്ചിരുന്നു. ഉത്തര കർണ്ണാടകയിൽ വെച്ചായിരുന്നു അപകടം.
അപകടത്തിൽ പരിക്കേറ്റ കേന്ദ്ര മന്ത്രിയെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Discussion about this post