Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ശിരസ്സിലെ കൊഞ്ച് ഹൃദയം , കാല്പനികതയും കാരുണ്യവും ചാലിച്ച കവിത , കാവ്യപ്രപഞ്ചത്തിൽ സ്വന്തമായി ഇടം കണ്ടെത്തി ജി.സുധാകരൻ ; ഒരു ഇടതു നിരൂപണം

by Brave India Desk
Jan 12, 2021, 07:33 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ചുരുക്കം കവിതകൾ കൊണ്ടുതന്നെ അനുവാചക ഹൃദയത്തിലും കാവ്യകൈരളിയിലും ലബ്ധപ്രതിഷ്ഠ നേടിയ കവിയാണ് മന്ത്രി ജി.സുധാകരൻ. രാഷ്ട്രീയപരമായ തിരക്കുകൾ ഏറെയുണ്ടെങ്കിലും കാവ്യസപര്യയ്ക്കായി ചെറിയൊരു സമയമെങ്കിലും മാറ്റി വയ്ക്കാൻ അദ്ദേഹം ശ്രമിക്കാറുള്ളത് അനുവാചകരുടെ ഭാഗ്യമാണെന്ന് തന്നെ പറയണം.

ഒബാമയെക്കുറിച്ച് ആരാണ് നീ ഈ ഒബാമ എന്റെ താരാട്ടു പാട്ടിന്റെ ഈണമാണോ എന്ന് തുടങ്ങുന്ന കവിത രചിച്ച അതേ സുധാകരൻ തന്നെയാണ് ‌ഭീരുവാണീയൊബാമ എന്ന് ലാദനെ പ്രകീർത്തിച്ച് പാടിയത്. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ അതിനി കവിതയിലായാലും മാറ്റം വരുത്തുമെന്നുള്ള നിശ്ചയദാർഢ്യമാണ് ആ കവിതയിൽ നമ്മൾ കണ്ടത്. ആഴിത്തടത്തിൽ ജ്വലിക്കുന്ന ബിൻലാദന്റെ ആത്മാവിനെ ആഴി ജ്വലിപ്പിക്കുന്നതിനോട് ഉപമിച്ച് അതു താനല്ലയോ ഇത് എന്ന മനോഹരമായ ഉത്പ്രേക്ഷ നൽകിയതിലൂടെ കവിയുടെ ഭാവന എത്ര ഉദാത്തമാണെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

ബിൻ ലാദന്റെ ആത്മാവിലെ ആഴി കത്തി അത് ആകാശമെത്തുന്ന ഒരു കാലമെത്തുമോ എന്ന് കവി പ്രതീക്ഷയോടെ ചോദിക്കുകയാണ്. സാമൂഹ്യമാദ്ധ്യമങ്ങളിലും മറ്റും അനുവാചക ഹൃദയങ്ങളെ കോൾമയിർ കൊള്ളിച്ച അദ്ദേഹത്തിന്റെ തന്നെ മറ്റൊരു കവിതയാണ് പൂച്ച. കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ എന്ന മലയാളം സിനിമാ പാട്ടിനോട് കിടപിടിക്കുന്ന പൂച്ചേ പൂച്ചേ മണൽക്കാട്ടിൽ കഴിഞ്ഞ നീ വീട്ടിൽ വന്നതെന്തേ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു അക്കാലത്ത് ഹിറ്റായത്. കവിത മനസ്സിലാകാതെ അരസികന്മാർ പരിഹസിച്ചപ്പോഴും സ്വതസിദ്ധമായ ശൈലിയിലാണ് കവി അതിനെ നേരിട്ടത്. പൂച്ച ഒരു ഫിലോസഫിക്കൽ കവിതയാണെന്നും യുഗങ്ങളെ നോക്കിയിരിക്കുന്ന പൂച്ച എന്ന വരി പലതിന്റെയും പ്രതീകമാണെന്നും ജി.സുധാകരൻ വ്യക്തമാക്കി. അതോടെ കവിതമനസ്സിലാക്കാത്തവർ നാവടക്കി.

ഉറക്കമില്ലാതെ ഈ ലോകത്ത് ജീവിക്കുന്നവരുടെ ആത്മസംഘർഷങ്ങൾ വരച്ചു കാട്ടിയ ഉറങ്ങണം എനിക്കുറങ്ങണം എന്ന കവിതയും ശ്രദ്ധേയമായി. ഉറങ്ങാൻ കിടക്കുമ്പോൾ ഉണർന്നു പോകുന്നു. പറന്നു പോകുന്ന ഉറക്കത്തിന്റെ പിറകേ പറന്നെത്തുവാനൊട്ട് കഴിയുന്നതുമില്ല. ഉറക്കമില്ലാതെ അലയുന്ന മനുഷ്യജന്മങ്ങളുടെ ഭാഗത്ത് നിന്നാണ് കവി ഈ വരികൾ എഴുതിയതെന്ന് നിസ്സംശയം പറയാം. എറ്റവും അവസാനം ഇതൊക്കെ എന്താവുമോ ആവോ എന്ന് സംശയം പ്രകടിപ്പിക്കുന്ന നിസ്സഹായനായ കവിയേയും കവിതയിൽ കണ്ടെത്താൻ കഴിയും.

അദ്ദേഹത്തിന്റെ ഇത്തരം കവിതകളിൽ ഏറ്റവും അവസാനമെത്തിയ ശിരസ്സിലെ കൊഞ്ചു ഹൃദയം പ്രപഞ്ച സത്യവും ശാസ്ത്രവും ചേർന്ന ഒരു കവിതയാണ്. കൊഞ്ചിന്റെ തലയിലാണ് ഹൃദയമെന്ന സത്യം ഒരു കവിതയിലൂടെ പറഞ്ഞു കൊടുക്കുകയാണ് കവി. കൊഞ്ചിനെ മനുഷ്യർ ഉണക്കുമ്പോൾ തലയിലെ ഹൃദയവും ഉണങ്ങുന്നു. ഹൃദയമില്ലാത്ത മനുഷ്യരുടെ പ്രവൃത്തിയിൽ കവിയുടെ ദുഖമാണ് ഈ വരികളിൽ കോറിയിട്ടിരിക്കുന്നത്.

ഉണക്കക്കൊഞ്ച് പച്ചമാങ്ങ ചേർത്ത് ഭുജിക്കുന്നത് ആലോചിക്കുമ്പോൾ സ്വന്തം ഹൃദയം പൊടിഞ്ഞു പോകുന്നതു പോലെ ഒരു വേദന കവിയുടെ വരികളിൽ കാണുന്നുണ്ട്. മാനവൻ ബുദ്ധി തേടുന്നത് പാവം കൊഞ്ചിനെ ചുട്ടു തല്ലി തിന്നാനാണെന്നുള്ള നിരർത്ഥകതയും അദ്ദേഹം കവിതയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. കൊഞ്ചിന്റെ ദുർവിധി തന്നെയാണ് ഒടുവിൽ തനിക്കും വരുക എന്ന ലോക സത്യവും അദ്ദേഹം മനുഷ്യനെ മനസ്സിലാക്കിക്കൊടുക്കുന്നു.

മനുഷ്യമനസ്സിന്റെ അബോധതലങ്ങളും കൊഞ്ചിന്റെ തലയിലെ ഹൃദയവും തമ്മിൽ ചേർത്ത് പൊടിക്കുന്ന അനുഭവമാണ് അനുവാചകരിൽ ജി സുധാകരന്റെ കൊഞ്ച് കവിത ഉണ്ടാക്കുന്നത്. ദയവായി അങ്ങ് ഇനി കവിത എഴുതരുതെന്ന കവിതയറിയാത്തവരുടെ അപേക്ഷകളെ നിഷ്കരുണം തള്ളിക്കളഞ്ഞ് മാനവികതയുടെ ആർക്കും മനസ്സിലാകാത്ത സങ്കൽപ്പങ്ങളിലേക്ക് ഉയർന്ന് വീണ്ടും വീണ്ടും എഴുതുകയാണ് ജി . സുധാകരനെന്ന കവി.

Tags: sudhakaran
Share7
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies