കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഹാളില്‍ നടത്തിയ സിബിഐ പരിശോധനയില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെ തുടങ്ങിയ പരിശോധന ഇന്ന് പുലര്‍ച്ചെയാണ് അവസാനിച്ചത്. ഇന്നലെ പുലര്‍ച്ചെ കൊച്ചിയില്‍ നിന്നെത്തിയ സി ബി ഐയുടെ നാലംഗ സംഘമാണ് കോഴിക്കോട് നിന്നുള്ള ഡി ആര്‍ ഐ സംഘത്തിന്റെ സഹായത്തോടെ റെയ്ഡ് നടത്തിയത്.
കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കസ്റ്റംസും കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന പരാതിയിലാണ് റെയ്ഡ്. പുലര്‍ച്ചെ എയര്‍ അറേബ്യയുടെ ഷാര്‍ജ വിമാനം എത്തുമ്പോഴാണ് സംഘം എത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് മൂന്നര ലക്ഷം രൂപയും 650 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു.
read also: ‘കർഷക സമരത്തിൽ തീവ്രവാദ ശക്തികളും ഖാലിസ്ഥാൻ തീവ്രവാദികളും നുഴഞ്ഞുകയറി’
കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്ന് 750 ഗ്രാം സ്വര്‍ണവും പിടികൂടി. പാസ്പോര്‍ട്ട് വാങ്ങി വച്ചശേഷം ഇവരെ സി ബി ഐ വിട്ടയച്ചു. വിദേശ സിഗരട്ട് പെട്ടികളും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്.











