Friday, January 15, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

‘പതിനഞ്ചാം വയസ്സിൽ പ്രത്യുല്പാദന ശേഷി കൈവരിക്കുന്ന പെൺകുട്ടികൾ പതിനെട്ടാമത്തെ വയസ്സിൽ ഭർത്താവിന്റെ വീട്ടിൽ പോയി സന്തോഷത്തോടെ ജീവിക്കണം‘; സ്ത്രീവിരുദ്ധ പ്രസ്താവനയുമായി കോൺഗ്രസ് എം എൽ എ

by Brave India Desk
Jan 14, 2021, 12:15 pm IST
in India
Share on FacebookTweetWhatsAppTelegram

ഭോപാൽ: കടുത്ത സ്ത്രീവിരുദ്ധ പ്രസ്താവനയുമായി കോൺഗ്രസ് എം എൽ എ. മധ്യപ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ. സജ്ജന്‍ സിങ് വര്‍മയാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് വിവാദ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്. 15-ാം വയസ്സില്‍ പ്രത്യുല്‍പാദനശേഷി ഉണ്ടെന്നിരിക്കെ വിവാഹപ്രായം എന്തിന് 18ല്‍നിന്ന് 21ലേക്ക് ഉയര്‍ത്തണമെന്നാണ് ഇദ്ദേഹം ചോദിക്കുന്നത്.

പതിനഞ്ചാം വയസ്സിൽ പ്രത്യുല്പാദന ശേഷി കൈവരിക്കുന്ന പെൺകുട്ടികൾ പതിനെട്ടാമത്തെ വയസ്സിൽ ഭർത്താവിന്റെ വീട്ടിൽ പോയി സന്തോഷത്തോടെ ജീവിക്കണം. പതിനഞ്ചാമത്തെ വയസ്സില്‍ പെണ്‍കുട്ടികള്‍ ഗര്‍ഭം ധരിക്കാന്‍ അനുയോജ്യരാണെന്ന് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുകളുണ്ടെന്നും സജ്ജൻ സിംഗ് വർമ പറഞ്ഞു. മധ്യപ്രദേശ് പൊതുമരാമത്ത് വകുപ്പ് മുന്‍മന്ത്രിയായ സജ്ജന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ അടുത്ത അനുയായിയാണ്.

കോൺഗ്രസ് നേതാവിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരെ ബിജെപി ശക്തമായി രംഗത്തെത്തി. സജ്ജന്‍ മാപ്പ് പറയണമെന്നും കോണ്‍ഗ്രസില്‍നിന്ന് അദ്ദേഹത്തെ പുറത്താക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്താന്‍ സംഘടിപ്പിച്ച സമ്മാന്‍ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെ പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തെ അനുകൂലിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നടത്തിയ പ്രസ്താവനയ്ക്ക് തൊട്ടു പിന്നാലെ ആയിരുന്നു സജ്ജന്റെ പ്രതികരണം. പെൺകുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെ കുറിച്ച് ദേശീയതലത്തില്‍ ചര്‍ച്ച വേണമെന്നായിരുന്നു ചൗഹാന്‍ പറഞ്ഞത്. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

എന്നാൽ സംഭവത്തെ ലഘൂകരിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്. സജ്ജനെതിരെ ഒരു നടപടിയും ഇതു വരെ പാർട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അതേസമയം പ്രസ്താവനയില്‍ രണ്ടുദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ സജ്ജൻ സിംഗ് വർമ്മയ്ക്ക് നോട്ടീസ് അയച്ചു.

 

Tags: bjpcongressMAINAnti Women StatementSajjan Singh Varma
ShareTweetSendShare

Discussion about this post


Related Posts

ഇ​ന്ത്യ​യി​ലെ ആ​ദ്യ എ​യ​ര്‍ ടാ​ക്സി സ​ര്‍​വീ​സ് ഛണ്ഡീ​ഗ​ഡില്‍ നിന്ന് ആരംഭിച്ചു​‌; പ​ച്ച​ക്കൊ​ടി കാ​ട്ടി​ ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ ലാ​ല്‍ ഖ​ട്ട​ർ

ഇന്ത്യാ- ചൈന അതിർത്തി തർക്കം: സൈന്യത്തെ ശക്തിപ്പെടുത്താന്‍ 5,000 കോടിയുടെ ആയുധസാമഗ്രികള്‍ അടിയന്തരമായി വാങ്ങിയെന്ന് കരസേനാമേധാവി എംഎം നരവനെ

ചിത്രം കണ്ട് ഉറ്റുനോക്കരുത്, ഇത് ഒരു വിദേശ രാജ്യമല്ല, ഭാവിയിലെ ന്യൂഡൽഹി റെയിൽ‌വേ സ്റ്റേഷൻ

ആന്ധ്രയില്‍ ഹിന്ദുസമുദായത്തിനെതിരെ കയ്യേറ്റങ്ങള്‍ വർദ്ധിച്ചു , 25,000 ഓളം ക്ഷേത്രങ്ങളുടെ ഭൂമി സര്‍ക്കാര്‍ പിടിച്ചെടുത്തതായി കണക്കുകള്‍

Next Post

രാമക്ഷേത്രം: സാമ്പത്തിക സമാഹരണയജ്ഞത്തിന് തുടക്കം കുറിച്ച് വിഎച്പി: ആദ്യ സംഭാവന രാഷ്ട്രപതിയിൽ നിന്നും പ്രധാനമന്ത്രിയിൽ നിന്നും സ്വീകരിക്കും

Latest News

ഇ​ന്ത്യ​യി​ലെ ആ​ദ്യ എ​യ​ര്‍ ടാ​ക്സി സ​ര്‍​വീ​സ് ഛണ്ഡീ​ഗ​ഡില്‍ നിന്ന് ആരംഭിച്ചു​‌; പ​ച്ച​ക്കൊ​ടി കാ​ട്ടി​ ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ ലാ​ല്‍ ഖ​ട്ട​ർ

‘സ്വത്തും വരുമാനവും കൂടുതൽ ക്രിസ്ത്യാനികള്‍ക്ക്, സംവരണം നൽകിയിട്ടും മുസ്ലീങ്ങൾ പിന്നിൽ’: അസംബന്ധങ്ങളുടെ ഘോഷയാത്രയാണ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു നടക്കുന്നതെന്ന് വിമർശനവുമായി ഫസൽ ഗഫൂര്‍

വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് 1.50 കോടി നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവ്

‘ബജറ്റ് പ്രഖ്യാപനം വെറും പ്രഹസനം’; ബജറ്റിൽ പറയുന്ന 20 ലക്ഷം തൊഴിൽ വാഗ്ദാനം വെറും പൊള്ളയായ വാഗ്ദാനം മാത്രമാണെന്ന് യുവമോർച്ച നേതാവ് പ്രശാന്ത് ശിവൻ

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്നു; 23 മരണം കൂടി സ്ഥിരീകരിച്ചു

’10 വര്‍ഷത്തെ കേന്ദ്രസഹായം വെച്ച്‌ ധവളപത്രം ഇറക്കാന്‍ തോമസ് ഐസക്കിന് ധൈര്യമുണ്ടോ?’; ധനമന്ത്രിയെ വെല്ലുവിളിച്ച്‌ കെ സുരേന്ദ്രന്‍

രണ്ടാമത്തെ കളിയിൽ അസ്‌ഹറുദ്ദീൻ ഗോൾഡൻ ഡക്ക് ; പിണറായി യഥാർത്ഥ ജൂനിയർ മാൻഡ്രേക്ക് തന്നെയെന്ന് സോഷ്യൽ മീഡിയ

‘വഴിയോര കച്ചവടക്കാർക്ക്‌ 10000 രൂപ കേന്ദ്ര സർക്കാർ ആത്മനിർഭർഭാരതിന്റെ ഭാഗമായി പ്രഖ്യാപിച്ചതാണ്, അതും സ്വന്തം പേരിലാക്കാൻ ഐസക്കിനു മടി ഉണ്ടായില്ല’; പരിഹാസവുമായി സന്ദീപ് വാര്യർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News