ഡൽഹി: കൊവിഡ് വാക്സിൻ വിതരണത്തിന്റെ പശ്ചാത്തലത്തിൽ മാറ്റി വെച്ച ദേശീയ പോളിയോ നിർമ്മാർജ്ജന പദ്ധതിയുടെ പുതിയ തീയതി പ്രഖ്യാപിച്ചു. ജനുവരി 31ന് തുള്ളിമരുന്ന വിതരണം നടത്തുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ജനുവരി 16 മുതൽ രാജ്യമെമ്പാടും കൊവിഡ് വാക്സിൻ വിതരണം ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
ജനുവരി 30ന് രാഷ്ട്രപതി ഭവനിൽ കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് വിതരണം ചെയ്തു കൊണ്ട് രാഷ്ട്രപതി രാമ്നാഥ് കോവിന്ദ് പദ്ധതി ഉദ്ഘാടനം ചെയ്യും.
ത്രിദിന പോളിയോ തുള്ളിമരുന്ന് വിതരണ പരിപാടി ജനുവരി 17ന് ആരംഭിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
Discussion about this post