ന്യൂയോർക്ക് : വ്യാഴത്തിന്റെ ഉപഗ്രഹത്തിൽ നിന്ന് റേഡിയോ സിഗ്നലുകൾ ലഭിച്ചെന്ന് നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ. വാഴത്തിന്റെ ഉപഗ്രഹമായ ഗ്യാനിമീഡിൽ നിന്നാണ് എഫ്.എം സിഗ്നലുകൾ ലഭിച്ചതെന്ന് നാസ വ്യക്തമാക്കി. ഇതാദ്യമായാണ് ഇങ്ങനെ സിഗ്നലുകൾ ലഭിച്ചതെന്നും നാസ പറയുന്നു.
എന്നാൽ ഇത് അന്യഗ്രഹ ജീവികളുള്ളതിന്റെ സൂചന അല്ലെന്നും നാസ വിശദീകരിച്ചു. ഇലക്ട്രോ മാഗ്നറ്റിക് ഫീൽഡിന്റെ ഭാഗമായി ഇലക്ട്രോണുകൾ ഉണ്ടാകുന്നത് കൊണ്ടാണ് ഇത്തരം സിഗ്നലുകൾ ലഭ്യമാകുന്നത്. വ്യാഴത്തിന്റെ കാന്തിക മണ്ഡലത്തിൽ ഈ ഇലക്ട്രോണുകൾ ചുറ്റുന്നുണ്ട്.ഈ ഇലക്ട്രോണുകൾ പുറപ്പെടുവിക്കുന്ന പ്രഭാപടലമാണ് റേഡിയോ സിഗ്നലുകൾ ഉണ്ടാകാൻ കാരണമായതെന്നും നാസ വ്യക്തമാക്കി.
അതേസമയം എണ്ണൂറു കിലോമീറ്ററിലധികം ആഴമുള്ള വൻ സമുദ്രങ്ങൾ ഗ്യാനിമീഡിൽ ഉണ്ടെന്നാണ് ശാസ്ത്രത്തിന്റെ കണ്ടെത്തൽ. നിലവിൽ സമുദ്രങ്ങളുള്ള അഞ്ച് ഉപഗ്രഹങ്ങളാണ് സൗരയൂഥത്തിലുള്ളത്. വ്യാഴത്തിന്റെ തന്നെ യൂറോപ്പയും കാലിസ്റ്റോയും ശനിയുടെ ടൈറ്റാനും എൻസെലാഡസുമാണ് അവ.












