ഡൽഹി: കമ്മ്യൂണിസ്റ്റ് ഭീകരർക്ക് സ്വാധീനമുള്ള മേഖലകളിൽ സൈനികർക്ക് സഹായവുമായി പുതിയ സംവിധാനം. ‘രക്ഷിത‘ എന്ന പേരിൽ ബൈക്ക് ആംബുലൻസ് സംവിധാനമൊരുക്കിയിരിക്കുകയാണ് ഡി ആർ ഡി ഓ. ഇതിന്റെ ഉദ്ഘാടനം ഇന്ന് ഡൽഹിയിൽ നിർവ്വഹിക്കും. സിആർപിഎഫും ഡിആർഡിഒയും ഇൻസ്റ്റിറ്റൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈയ്ഡ് സയൻസും സംയുക്തമായാണ് ബൈക്ക് ആംബുലൻസ് സംവിധാനം വികസിപ്പിച്ചിരിക്കുന്നത്.
ഏറ്റുമുട്ടലുകളിൽ പരിക്കേൽക്കുന്ന ജവാന്മാർക്ക് അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കുകയാണ് ബൈക്ക് ആംബുലൻസിന്റെ പ്രാഥമിക ലക്ഷ്യം. കമ്മ്യൂണിസ്റ്റ് ഭീകര സന്നിദ്ധ്യം ശക്തമായ ബിജാപ്പൂർ, സുക്മ, ദന്തേവാഡ എന്നീ മേഖലകളിൽ ഈ സംവിധാനം കൂടുതൽ ഫലപ്രദമായിരിക്കുമെന്നാണ് നിഗമനം. വനമേഖലകളായതിനാൽ വലിയ വാഹങ്ങൾക്കും ആംബുലൻസുകൾക്കും എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളാണ് ഇവ.
ഇത്തരം പ്രദേശങ്ങളിൽ വൈദ്യസഹായം കൃത്യസമയത്ത് നൽകാൻ സാധിക്കാത്തതിനെ തുടർന്ന നിരവധി പേർക്കാണ് ജീവൻ നഷ്ടമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് രക്ഷിതയുടെ പ്രസക്തിയെന്ന് സി ആർ പി എഫ് അറിയിച്ചു.
Discussion about this post