Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും അനുമതി നിഷേധിച്ചു, പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് സുകുമാരന്‍ നായര്‍; എൻഎസ്എസ് ബിജെപിയോട് അടുക്കുന്നുവോ?ആശങ്കയോടെ എൽഡിഎഫും യുഡിഎഫും

തിരുവനന്തപുരത്തുനിന്നും പെരുന്നയിലേക്ക് കുഞ്ഞാലിക്കുട്ടി യാത്ര പുറപ്പെടുകയും ചെയ്തു. എന്നാല്‍ ഒരു നേതാക്കളെയും കാണാന്‍ തനിക്ക് താല്‍പര്യമില്ല എന്ന് ജി സുകുമാരന്‍ നായര്‍ മറുപടി നല്‍കുകയായിരുന്നു.

by Brave India Desk
Jan 19, 2021, 06:53 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കോട്ടയം: എന്‍എസ്‌എസ് ബിജെപിക്കൊപ്പമോ എന്ന ചോദ്യത്തിന് പ്രാധാന്യമേറുകയാണ്. മന്നംജയന്തിക്ക് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആശംസകള്‍ നേര്‍ന്നതും ഇതിന് നന്ദി അറിയിച്ച്‌ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കത്തയച്ചതും ഇപ്പോള്‍ ലേഖനം എഴുതിയതുമാണ് ഇത്തരമൊരു സംശയത്തിന് കാരണം. പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും സന്ദേശങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നതായി ജി സുകുമാരന്‍ നായര്‍ പറയുന്നു.

പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ട്വിറ്റര്‍ സന്ദേശം കുറിച്ചതിലൂടെ ഇത് ആദ്യമായി ഇത്തവണ മന്നം ജയന്തിക്ക് ആഗോളതലത്തില്‍ പ്രസിദ്ധി ലഭിച്ചതായും ജി സുകുമാരന്‍ നായര്‍ സര്‍വീസ് മാസികയിലെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ ലേഖനത്തിലെ രാഷ്ട്രീയ പ്രാധാന്യമുണ്ട് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജനുവരി രണ്ടിന് നടന്ന മന്നംജയന്തിക്ക് ആശംസകള്‍ അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ട്വിറ്റര്‍ സന്ദേശം കുറച്ചിരുന്നു. ഇതിനു നന്ദി പ്രകടിപ്പിച്ച്‌ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ഇരുവര്‍ക്കും കത്തയച്ചിരുന്നു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

ഇതിനു പുറമേ എന്‍എസ്‌എസ് പുറത്തിറക്കുന്ന മുഖമാസികയായ സര്‍വീസിന്റെ പുതിയ ലക്കത്തിലും ഇക്കാര്യം ചൂണ്ടിക്കാട്ടി ലേഖനമെഴുതിയിരുന്നു. -പ്രധാനമന്ത്രി ഇതാദ്യമായി ആണ് മന്നം ജയന്തി ആശംസകള്‍ അര്‍പ്പിച്ച്‌ ട്വിറ്റര്‍ സന്ദേശം കുറിക്കുന്നത് എന്ന് ബി ജെ പി നേതാവ് ബി രാധാകൃഷ്ണ മേനോന്‍ ചൂണ്ടിക്കാട്ടി. ബിജെപി കേന്ദ്രങ്ങള്‍ സുകുമാരന്‍ നായരുടെ ലേഖനം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്നലെ തന്നെ തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി സുകുമാരന്‍ നായരുടെ ലേഖനം പ്രചരിപ്പിച്ചിരുന്നു.

യുഡിഎഫ് നേതാക്കളുമായി എന്‍എസ്‌എസ് സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അടുത്തകാലത്ത് പ്രകടിപ്പിച്ച അകലം വാര്‍ത്തയായിരുന്നു. ജനുവരി മൂന്നിന് എന്‍എസ്‌എസ് ആസ്ഥാനം സന്ദര്‍ശിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അനുമതി തേടിയിരുന്നു. അന്ന് ഇരു നേതാക്കള്‍ക്കും അനുമതി നല്‍കാന്‍ ജി സുകുമാരന്‍ നായര്‍ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെ ഒരാഴ്ചയ്ക്കുശേഷം മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും എന്‍എസ്‌എസ് ആസ്ഥാനത്ത് എത്താന്‍ ശ്രമം നടത്തിയിരുന്നു.

തിരുവനന്തപുരത്തുനിന്നും പെരുന്നയിലേക്ക് കുഞ്ഞാലിക്കുട്ടി യാത്ര പുറപ്പെടുകയും ചെയ്തു. എന്നാല്‍ ഒരു നേതാക്കളെയും കാണാന്‍ തനിക്ക് താല്‍പര്യമില്ല എന്ന് ജി സുകുമാരന്‍ നായര്‍ മറുപടി നല്‍കുകയായിരുന്നു. അന്ന് ഇക്കാര്യം ജി സുകുമാരന്‍ നായര്‍ ന്യൂസ് 18 കേരളത്തോട് സ്ഥിരീകരിച്ചിരുന്നു. എന്‍എസ്‌എസ് വോട്ടുകള്‍ ഒപ്പം വന്നാല്‍ പല ജില്ലകളിലും വിജയിക്കാനും ഇത് കാരണമാകുമെന്ന് ബിജെപി നേതൃത്വം കണക്കുകൂട്ടുന്നു.

 

Tags: nssg sukumaran nairPm Narendramodi
Share28
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies