ആലപ്പുഴ: ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി. കൈനകരിയില്‍ അഞ്ഞൂറോളം പക്ഷികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇവിടെ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഭോപ്പാലിൽ പരിശോധനക്കയച്ചതിന്റെ ഫലം എത്തിയതോടെയാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഇതോടെ വളർത്തു പക്ഷികളെ ഉൾപ്പെടെ വീണ്ടും കൂട്ടത്തോടെ കൊന്നൊടുക്കാൻ തീരുമാനമായി. 700 താറാവ്, 1600 കോഴി എന്നിവയെ നശിപ്പിക്കും. ഇതിനായുള്ള നടപടികൾ പുരോഗമിക്കുന്നതായാണ് വിവരം.
പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ മാസമാദ്യം കോട്ടയം, ആലപ്പുഴ ജില്ലകളിൽ പതിനായിരക്കണക്കിന് പക്ഷികളെ കൊന്നൊടുക്കിയിരുന്നു. എച്ച് 5 എൻ 8 വൈറസ് ബാധയാണ് സ്ഥിരീകരിച്ചിരുന്നത്. ആലപ്പുഴയിലെ കുട്ടനാടൻ മേഖലയിലും കോട്ടയത്ത് നീണ്ടൂരുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
Discussion about this post