കെ വി തോമസ് കോണ്‍ഗ്രസ് വിട്ടു വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്. കൂടാതെ നേതൃത്വം ഇക്കാര്യം ആലോചിക്കും. തോമസുമായി ഇതുവരെ സിപിഎം ചര്‍ച്ച നടത്തിയിട്ടില്ല. തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണെന്നും സി.എന്‍. മോഹനന് പറഞ്ഞു.
എല്‍ഡിഎഫിലേയ്ക്ക് പ്രവേശിപ്പിക്കണോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും കോണ്‍ഗ്രസിലെ മതനിരപേക്ഷ വാദികള്‍ക്ക് ആ പാര്‍ട്ടിയില്‍ തുടരാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നും സിഎന്‍ മോഹനന് പറഞ്ഞു.
സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമെ കോണ്‍ഗ്രസില്‍ തുടരാന്‍ കഴിയൂ എന്ന അവസ്ഥയാണ്. കെ വി തോമസിനെപ്പോലൊരാള്‍ കോണ്‍ഗ്രസിനെതിരായ നിലപാട് സ്വീകരിച്ചാല്‍ പിന്തുണയ്ക്കുമെന്നും കെ വി തോമസുമായി നിലവില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും സിഎന്‍ മോഹനന് പറഞ്ഞു
കോണ്‍ഗ്രസ് നേതൃത്വവുമായി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചത് മുതല്‍ കെ.വി. തോമസ് അതൃപ്തിയിലായിരുന്നു. കെ.വി. തോമസിന്റെ പേര് വീണ്ടും സജീവമാകുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ്.
Discussion about this post