കണ്ണൂര്‍∙ ചലച്ചിത്ര നടന് പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണന് നമ്പൂതിരി (98) അന്തരിച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യാപിതാവാണ്. അദ്ദേഹത്തിന് കോവിഡ് നെഗറ്റീവായതു കഴിഞ്ഞ ദിവസമായിരുന്നു. വലിയ വർത്തയുമായിരുന്നു അത്. കോവിഡ് പൊസിറ്റീവായതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഉണ്ണിക്കൃഷ്ണന് നമ്പൂതിരി.
ന്യുമോണിയ ബാധിച്ച് മൂന്നാഴ്ച മുമ്പ് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയതായിരുന്നു ഉണ്ണിക്കൃഷ്ണന് നമ്പൂതിരി. അന്ന് കോവിഡ് ഫലം നെഗറ്റീവ് ആയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയത്. രണ്ട് ദിവസം ഐസിയുവില്‍ കഴിയേണ്ടി വന്നെങ്കിലും വൈകാതെ ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം തിരിച്ചു വന്നിരിക്കുന്നുവെന്നും ഭവദാസന്‍ നമ്പൂതിരി പറഞ്ഞു.
ന്യുമോണിയ ഭേദമായി വീട്ടിലെത്തിയ താരത്തിന് രണ്ടു ദിവസത്തിന് ശേഷം വീണ്ടും പനി ബാധിക്കുകയായിരുന്നു. 1996ല്‍ ദേശാടനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ഉണ്ണിക്കൃഷ്ണന് നമ്പൂതിരി നിരവധി സിനിമകളില്‍ മുത്തച്ഛനായി വേഷമിട്ടിട്ടുണ്ട്.
Discussion about this post