ശരീരവും മനസ്സും വിശ്രമാവസ്ഥയിലേക്ക് പോവുകയും വ്യക്തി തന്റെ പരിസരങ്ങളെ മറക്കുകയും ചെയ്യുന്ന അവസ്ഥയ്ക്കാണ് ഉറക്കം എന്ന് പറയുന്നത്. മനസ്സിനും ശരീരത്തിനും ഒരുപോലെ ആവശ്യമായ ഒരു ജീവധര്‍മ്മ പ്രക്രിയയാണ് ഉറക്കം. ക്ഷീണം മാറ്റി ഉന്മേഷം നല്കുന്ന ഒരു ഉപാധി എന്ന നിലക്ക് ഉറക്കത്തിനുള്ള സ്ഥാനം ഏറ്റവും മുന്നിലാണ്.
ഉറങ്ങുമ്പോള്‍ ശ്വാസോച്ഛാസം, ഹൃദയമിടിപ്പ്, ശരീരഊഷ്മാവ്, രക്തസമ്മര്‍ദ്ദം എന്നിവ ഉണര്‍ന്നിരിക്കുന്ന സമയത്തതിനേക്കാള്‍ കുറവായിരിക്കും. ജീവി ഉണര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ് കൂടുന്നു. ഉറങ്ങുമ്പോഴാണ് അത് കുറയുന്നത്.
രാത്രിയില്‍ ഏഴു മണിക്കൂര്‍ ഉറങ്ങുന്നത് തലച്ചോറിനെ വാര്‍ധക്യത്തില്‍നിന്ന് രക്ഷിക്കുമെന്ന് പുതിയ ഗവേഷണ റിപ്പോര്‍ട്ട്. ഉറക്കത്തെ ഏഴു മണിക്കൂറായി ക്രമപ്പെടുത്തുന്നതുവഴി തലച്ചോറിന്റെ യുവത്വം രണ്ടു വര്‍ഷംകൂടി നിലനിര്‍ത്താമെന്നാണ് അമേരിക്കന്‍ ഗവേഷകര്‍ പറയുന്നത്. ഒമ്പതു മണിക്കൂറോളം ഉറങ്ങുന്നവര്‍ക്കും അഞ്ചു മണിക്കൂറില്‍ കുറവ് ഉറങ്ങുന്നവര്‍ക്കും ഓര്‍മയുടെയും ശ്രദ്ധയുടെയും പ്രശ്നങ്ങളുണ്ടാകുമെന്നാണ് ഗവേഷണഫലം. എഴുപതു വയസ്സുള്ള 15,000 സ്ത്രീകളിലാണ് അഞ്ചു വര്‍ഷത്തോളം നീണ്ട നിരീക്ഷണം നടത്തിയത്്. ഓര്‍മയും ശ്രദ്ധയും അളക്കാനുള്ള ടെസ്റ്റുകള്‍ എല്ലാവരിലും കൂടെക്കൂടെ നടത്തി. ഒമ്പതു മണിക്കൂറോ അതിലേറെയോ അഞ്ചു മണിക്കൂറില്‍ താഴെയോ ഉറങ്ങുന്നവരേക്കാള്‍ നന്നായി പ്രതികരിച്ചത് ഏഴു മണിക്കൂര്‍ ഉറങ്ങുന്നവരുടെ തലച്ചോറാണ്. ഉറക്കത്തിലെ കൃത്യതയില്ലായ്മ വാര്‍ധക്യത്തോടടുത്തവരില്‍ അല്‍ഷൈമേഴ്സ് പോലുള്ള രോഗങ്ങളുടെ സാധ്യത കൂട്ടുന്നു. കൃത്യതയാര്‍ന്ന ഉറക്കം, ഭക്ഷണം, വ്യായാമം എന്നിവ ശരീരത്തിനു ഗുണം ചെയ്യുമെന്നു തന്നെയാണ് ഈ കണ്ടെത്തലും ആവര്‍ത്തിക്കുന്നത്. ഏഴു മണിക്കൂറിലേറെയുള്ള ഉറക്കം ഭാരം കൂട്ടാനും ഹൃദയരോഗങ്ങള്‍ക്കും പ്രമേഹത്തിനും കാരണമാകുമെന്നായിരുന്നു നേരത്തെയുള്ള ഒരു ഗവേഷണഫലം.
സ്വസ്ഥമായി ഉറങ്ങാന്‍ ഇതാ ചില കുറുക്കു വഴികള്‍
- ആദ്യമായി ഉറങ്ങുവാനും ഉണരുവാനും ഒരു നിശ്ചിതസമയം ഉണ്ടായിരിക്കണം. നമ്മുടെ സൗകര്യത്തിന് തോന്നിയ സമയത്ത് ഉറങ്ങുകയും തോന്നിയ സമയത്ത് ഉണരുകയും ചെയ്യരുത്. ഇത് നല്ല ഉറക്കത്തിന് തടസം വരുത്തുന്ന ഒന്നാണ്. ഒരു ദിവസം ഉറങ്ങിയില്ല എന്നു പറഞ്ഞു പിറ്റേ ദിവസം കൂടുതല്‍ ഉറങ്ങിയിട്ടു ഒരു വിശേഷവുമില്ല..
- രാത്രിയില്‍ ശരിയായി ഉറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ അവസരം കിട്ടുകയാണെങ്കില്‍ രാവിലെ അര, മുക്കാല്‍ മണിക്കൂര്‍ ഉറങ്ങുവാന്‍ ശ്രമിക്കുക. ഉറക്കക്ഷീണം മാറിക്കിട്ടും.
- അത്താഴത്തിന് രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കുവാന്‍ ശ്രദ്ധിക്കുക. ഭക്ഷണം കഴിച്ചയുടന്‍ ഉറങ്ങുന്നത് ദഹനത്തിന് നല്ലതല്ല. ലഘുഭക്ഷണമാണ് അത്താഴത്തിന് നല്ലത്. നല്ല ദഹനം ഉറക്കം സുഖമാകാന്‍ അത്യാവശ്യമാണ്. ഒന്നും കഴിക്കാതെയുമിരിക്കരുത്.
- നല്ല ഉറക്കത്തിന് പറ്റിയ സാഹചര്യം സൃഷ്ടിക്കുക. ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുറിയില്‍ ലൈററിടുന്നതും ടിവിയോ കമ്പ്യൂട്ടറോ നോക്കുന്നതും നല്ലതല്ല. വായിക്കുന്നതോ ഇഷ്ടമുള്ള പാട്ടു കേള്‍ക്കുന്നതോ ഉറക്കം വരാന്‍ സഹായിക്കും. ബഹളങ്ങളില്ലാത്ത അന്തരീക്ഷവും നല്ല ഉറക്കത്തിന് അത്യാവശ്യമാണ്.
- ഉറങ്ങുന്നതിന് മുന്‍പ് കാപ്പി കുടിയ്ക്കുന്നത് നല്ലതല്ല. കാപ്പി ഉറക്കത്തെ അകറ്റും. പകരം ഇളം ചൂടുളള പാല് കുടിയ്ക്കുന്നത് വേഗം ഉറക്കം വരാന്‍ സഹായിക്കും. ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് അധികം വെള്ളം കുടിയ്ക്കരുത്. മൂത്രശങ്കയും ഉറക്കത്തെ തടസപ്പെടുത്തും.
- കിടക്കുന്നതിന് മുന്‍പ് മദ്യപിക്കുന്നത് ഉറക്കത്തിന് നല്ലതാണെന്ന തെററിദ്ധാരണ പലര്‍ക്കുമുണ്ട്. ബോധം കെട്ടുറങ്ങുന്നത് ആരോഗ്യകരമായ ഉറക്കമല്ല. പിറ്റേന്ന് ഉണര്ന്നെഴുന്നേല്ക്കുമ്പോള് വല്ലാത്ത ക്ഷീണം തോന്നും. കിടക്കുന്നതിന് മുന്‍പ് പുകവലിക്കുന്നതും ആരോഗ്യകരമായ ഉറക്കത്തിന് നന്നല്ല.
- ഉറങ്ങുന്നതിന് മുന്‍പ് ലഘുവായ വ്യായാമമുറകള്‍ ചെയ്യുന്നതും ശ്വസനക്രിയകള്‍ ചെയ്യുന്നതും നല്ല ഉറക്കത്തിന് അത്യാവശ്യമാണ്.
- കിടക്കുമ്പോള്‍ കണ്ണ് ഇറുക്കിയടയ്ക്കുകയോ ഒരു കറുത്ത തുണി കൊണ്ട് കെട്ടുകയോ ആവാം.ഇരുട്ട് എപ്പോഴും ഉറക്കത്തെ ക്ഷണിച്ചു വരുത്തും.
- അടുത്തു കിടക്കുന്ന ആളുടെ കൂര്്ക്കം വലിയാണ് നിങ്ങളുടെ ഉറക്കം കളയുന്നതെങ്കില്‍ നിങ്ങളുടെ മൊബൈലിലോ ഐ പൊടിലോ ചെറിയ ശബ്ദത്തില്‍ നല്ല മെലഡി ഗാനങ്ങള്‍ വയ്ക്കുക.ഹെഡ് സെറ്റ് ഉപയോഗിക്കതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കണം.
- ഉറങ്ങുന്നതിനു മുമ്പ് ഒരു കുളി നല്ലതാണ് .ശരീരം തണുക്കുന്നത് ഉറക്കം വരുന്നതിനു നല്ല മരുന്നാണ്..
ഉറങ്ങുമ്പോള്‍ തലയിണ ഉപയോഗിക്കുന്നത് നല്ലതാണ്. തലയുടെ ഭാഗം ഇത്തിരി പൊങ്ങിയിരിക്കുന്നത് രക്ത ഓട്ടത്തിനും നല്ലതാണ്. - ഉറങ്ങുമ്പോള്‍ വീട്ടിലെ പട്ടിയേയും പൂച്ചയേയും കെട്ടി പിടിച്ചുറങ്ങുന്നത് ചിലരുടെ ശീലമാണ്. കഴിവതും മൃഗങ്ങളെ കിടക്കയില്‍ നിന്ന് ഒഴിവാക്കുക.
- ഉറക്കത്തിനു മുമ്പ് കോഫി പാടില്ല.കോഫിയിലുള്ള കഫീന്‍ ഉറക്കം കളയാനുള്ള മരുന്നാണ്.
- ചെറിയ വേദനകള്‍ ഉള്ളവര്‍ അതിനു മരുന്നു കഴിച്ചിട്ടു കിടക്കുന്നത് സുഖകരമായ ഉറക്കം നല്‍കും.
- ഉറക്കത്തിന് മുമ്പുള്ള വായന ഒഴിവാക്കുക.മിക്ക ആളുകളും ഉറങ്ങുന്നതിനു മുമ്പ് ബെഡില്‍ കിടന്ന് വായിക്കുന്നവരാണ്. എന്നാല്‍ ഇത് നല്ല ഉറക്കം കിട്ടുന്നതിന് തടസമാണെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്.
Discussion about this post