ഡല്‍ഹി: ആമസോണ്‍ വെബ് സീരീസായ താണ്ഡവിന് പിന്നാലെ മിര്‍സാപൂരിനെതിരെയും പരാതി. ഉത്തര്‍പ്രദേശിന്റെ പേരിനെ കളങ്കപ്പെടുത്തുന്നതെന്നാണ് ആരോപണം. യു.പി മിര്‍സാപൂര്‍ സ്വദേശിയുടെ പരാതിയില്‍ സുപ്രീംകോടതി ‘മിര്‍സാപൂര്‍’ അണിയറ പ്രവര്‍ത്തകര്‍ക്കും ആമസോണ്‍ പ്രൈം വിഡിയോക്കും നോട്ടീസ് അയച്ചു.
മിര്‍സാപൂരിനെ തെറ്റായ രീതിയിലാണ് വെബ് സീരീസില്‍ ചിത്രീകരിക്കുന്നതെന്നും രണ്ടാം സീസണിലാണ് ഇതെന്നും പരാതിയില്‍ പറയുന്നു. മിര്‍സാപൂര്‍ നഗരത്തെ ഭീകരതയുടെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ഉറവിടമായാണ് ചിത്രീകരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
താണ്ഡവിനെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് മിര്‍സാപൂരിനെതിരെയും പരാതി ഉയർന്നിരിക്കുന്നത്. താണ്ഡവ് വെബ് സീരീസില്‍ ഹിന്ദു ദൈവങ്ങളെ അവഹേളിച്ചെന്നായിരുന്നു പരാതി. തുടര്‍ന്ന് വാര്‍ത്താ വിക്ഷേപണ മന്ത്രാലയവും ആമസോണ്‍ പ്രൈമും അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന യോഗത്തില്‍ വിവാദ ഭാഗങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Discussion about this post