പൂനെ: ഇന്ന് ഉച്ചക്ക് 2.45നാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊവിഡ് വാക്സിന്‍ നിര്‍മാണ കേന്ദ്രത്തില്‍ തീപിടിത്തമുണ്ടായത്. എന്നാല്‍ വാക്സിന്‍ നിര്‍മാണ യൂണിറ്റ് സുരക്ഷിതമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. അതേസമയം കൊവിഡ് വാക്സിന്‍ നിര്‍മാണ കേന്ദ്രമായ പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായ വന്‍തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു.
ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ,.ഒ അഡാര്‍ പൂനാവാലയാണ് മരണവിവരം സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ക്ക് ജീവഹാനി സംഭവിച്ചതായി പൂനെ കളക്ടര്‍ രാജ് ദേശ്‌മുഖും അറിയിച്ചു. മൃതദേഹങ്ങള്‍ കണ്ടെടുത്തത് ആര്‍ക്കും അപകടം ഇല്ലെന്ന് ആശ്വസിച്ചിരിക്കെയാണ്. മരണമടഞ്ഞത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ജോലിക്കാര്‍ ആണെന്ന് സ്ഥിരീകരിച്ചു.
തീപിടുത്തം നിയന്ത്രണവിധേയമാണ്. അപകടം റോട്ടോ വൈറസ് നിര്‍മാണ യൂണിറ്റില്‍ ഇലക്ട്രിക്-പൈപ്പ് ഫിറ്റിംഗ് ജോലികള്‍ക്കിടെ ആയിരുന്നു. കൊവിഡ് വാക്സിന്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് അടുത്ത് സ്ഥിതി ചെയ്യുന്ന നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്. എന്നാല്‍ തീപിടിത്തത്തിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോകം തന്നെ പ്രശംസിച്ച ഇന്ത്യയുടെ വാക്സിൻ നിർമ്മാണ ശാലയിൽ ഇത്തരം ഒരു അത്യാഹിതം ഉണ്ടായതിൽ പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. സംഭവത്തിൽ അട്ടിമറി സാധ്യതയുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഓക്സ്ഫോര്‍ഡും ആസ്ട്രാ സെനകയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഷീല്‍ഡ് വാക്സിനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മിക്കുന്നത്.
Discussion about this post