ഡൽഹി: രാജ്യം കൊവിഡിനെതിരായ ഐതിഹാസിക പോരാട്ടം തുടരുന്നു. ഇതു വരെ 9,99,065 പേർ രാജ്യത്ത് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് മാത്രം വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 1,92,581 പേർ വാക്സിൻ സ്വീകരിച്ചു.
വാക്സിൻ സ്വീകരിച്ചത് മൂലം ആർക്കും ഗുരുതര പാർശ്വ ഫലങ്ങളോ മരണമോ സംഭവിച്ചിട്ടില്ല. കൊവിൻ സോഫ്റ്റ്വെയറിൽ കൂടുതൽ മാറ്റങ്ങൾ വരുത്തുവാനും അത് വഴി വാക്സിനേഷൻ പ്രക്രിയ വേഗത്തിലാക്കുവാനും നടപടികൾ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി മനോഹർ അഗ്നാനി അറിയിച്ചു.
വാക്സിൻ എടുക്കാനുള്ള മടിയും ആശങ്കകളും പരിഹരിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം ഡിജിറ്റൽ പ്രചാരണത്തിന് രൂപം നൽകി. ആരോഗ്യ വിദഗ്ധർ പങ്കെടുക്കുന്ന വാക്സിൻ പ്രചാരണത്തിന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോക്ടർ ഹർഷ വർദ്ധൻ തുടക്കം കുറിച്ചു.
Discussion about this post