ചെന്നൈ: നടന് കമലഹാസനെതിരെ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര രംഗത്ത്. കമലഹാസന് ഒരു പാവകളിക്കാരനാണെന്നും അറപ്പുളവാക്കുന്ന വ്യക്തിയാണെന്നും തീരെമോശം സ്വഭാവത്തിന് ഉടമയാണെന്നുമായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കവിതയില്‍ സുചിത്ര ആരോപിച്ചത്.
കമലഹാസന് അവതരിപ്പിക്കുന്ന ബിഗ്ബോസിന്റെ തമിഴ് പതിപ്പില്‍ സുചിത്ര മത്സരാര്‍ത്ഥിയായിരുന്നു. പിന്നീട് ഇവര്‍ ഇതില്‍ നിന്ന് പുറത്തായി. ഷോയില്‍ ഖാദിവസ്ത്രങ്ങള്‍ക്ക് പ്രചാരണം നല്‍കുകയും മത്സരാര്‍ത്ഥികള്‍ക്കെല്ലാം ഖാദി വസ്ത്രങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. ഇതിലും കമലഹാസന് തന്നെ പറ്റിച്ചു എന്നാണ് സുചിത്ര പറയുന്നത്. കമലഹാസന് തനിക്ക് സിന്തറ്റിക് വസ്ത്രമാണ് നല്‍കിയതെന്നും ഇതിലൂടെ പ്രേക്ഷകരെയും തന്നെയും കബളിപ്പിച്ചുവെന്നും സുചിത്ര ആരോപിക്കുന്നുണ്ട്.
Discussion about this post