ഡൽഹി: യുപിഎ സർക്കാർ അധികാരത്തിൽ വരുമ്പോൾ ജിഎസ്ടി പുനക്രമീകരിക്കട്ടെയെന്ന് കേന്ദ്ര മന്ത്രി ജി കിഷൻ റെഡ്ഡി. എന്നാൽ രാഹുൽ ഗാന്ധിയുടെ ജന്മത്ത് ഇവ രണ്ടും സംഭവിക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.രാഹുൽ കാലഹരണപ്പെട്ട ഒരു രാഷ്ട്രീയ നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങൾ അധികാരത്തിലെത്തിയാൽ ജിഎസ്ടി പുനക്രമീകരിക്കുമെന്ന് നേരത്തെ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. കോയമ്പത്തൂരിൽ ഒരു യോഗത്തിൽ സംസാരിക്കവെയാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. അതിനോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
Discussion about this post