കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മവാർഷികത്തിൽ കൊൽക്കത്തയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാളിലെ ട്രെയിൻ സർവ്വീസായ ഹൗറ-കൽക്ക മെയിൽ ഇനി മുതൽ നേതാജി എക്‌സ്പ്രസ് എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സ്വയം പര്യാപ്ത ഭാരതമെന്ന നേതാജിയുടെ സ്വപ്‌നം പൂവണിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേതാജി ഇന്ന് ഉണ്ടായിരുന്നുവെങ്കിൽ ഇന്ത്യയുടെ വാക്സിൻ നേട്ടത്തിൽ അദ്ദേഹം അഭിമാനിക്കുമായിരുന്നു. ഭാരതത്തെ ഏകീകരിക്കാൻ നേതാജി നടത്തിയ പോരാട്ടം പ്രശംസനീയമാണ്. ആത്മനിർഭർ ഭാരതിലൂടെ നേതാജിയുടെ സ്വപ്‌നം സാക്ഷാത്കരിക്കും. നേതാജിയുടെ പാരമ്പര്യം എക്കാലവും കാത്ത് സൂക്ഷിക്കും. പരാക്രം ദിവസ് ആഘോഷം അഭിമാനകരമാണെന്നും നേതാജിയുടെ പാദങ്ങളിൽ ശിരസ് നമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഐഎൻഎ സമര ഭടന്മാരുടെ ത്യാഗത്തിനും പ്രധാനമന്ത്രി ആദരമർപ്പിച്ചു. ബംഗാളിലെ ചരിത്ര പുരുഷന്മാർക്കും പ്രധാനമന്ത്രി അഭിവാദ്യമർപ്പിച്ചു.
Discussion about this post