ഡൽഹി: കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ കേരളം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കേരളത്തിൽ കഴിഞ്ഞ നാലുദിവസമായി പ്രതിദിന രോഗികളുടെ എണ്ണം ആറായിരത്തിനു മുകളിലാണ്.
കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുകയാണ്. ഒരുഘട്ടത്തിൽ ഒമ്പതുശതമാനത്തിൽ താഴെയെത്തിയിരുന്നെങ്കിലും വെള്ളിയാഴ്ചയോടെ അത് 11.63 ശതമാനമായി ഉയർന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും ഉയരുകയാണ്.
കേരളത്തിൽ ഇതേവരെ കൊവിഡ് ബാധിച്ച് 3565 പേർ മരിച്ചു. കേരളത്തിൽ മരണനിരക്ക് 0.41 ശതമാനമാണ്.
Discussion about this post