ഡൽഹി: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ നിന്നും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍നിന്നു രണ്ട് മന്ത്രിമാരെയും രണ്ട് എംപിമാരെയും കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. പകരം രണ്ട് കേന്ദ്ര മന്ത്രിമാരെ ഉള്‍പ്പെടുത്തി.
ജില്ലയില്‍നിന്നുള്ള മന്ത്രിമാരായ തോമസ് ഐസക്, പി തിലോത്തമന്‍, എംപിമാരായ എ.എം ആരിഫ്, കെ.സി വേണുഗോപാല്‍ എന്നിവരെയാണ് ഒഴിവാക്കിയത്. പകരം വി മുരളീധരന്‍, ഉപരിതല ഗതാഗത വകുപ്പ് സഹമന്ത്രി വിജയ് കുമാര്‍ സിംഗ് എന്നിവരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒഴിവാക്കിയ പേരുകളും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പരിപാടിയുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് അയച്ചതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. നിലവിൽ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി ജി. സുധാകരന്‍, നഗരസഭാധ്യക്ഷ സൗമ്യ രാജ്, കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത സെക്രട്ടറി, സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി എന്നിവര്‍ മാത്രമാണ് കേന്ദ്രം അംഗീകരിച്ച പരിപാടിയിൽ ഉള്ളത്.
Discussion about this post