കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ ഹോംസ്‌റ്റേയില്‍ വിദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഞാലിപറമ്പിലെ ബ്രൈറ്റ് ഇന്‍ ഹോംസ്‌റ്റേയിലാണ് വിദേശ പൗരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമേരിക്കന്‍ പൗരനായ ഡേവിഡ് എം പിയേഴ്‌സണിനെയാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അഞ്ചു വര്‍ഷമായി കേരളത്തില്‍ താമസിച്ച് വരികയായിരുന്ന ഡേവിഡ് 2 വര്‍ഷത്തോളമായി ഈ ഹോംസ്‌റ്റേയില്‍ തന്നെയാണ് താമസിക്കുന്നത്.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു. ഡേവിഡ് കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഡേവിഡ് കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഡേവിഡിന്റെ മരണ വിവരം അമേരിക്കന്‍ എംബസിയെ അറിയിക്കുന്നതിനായുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
ഡേവിഡിന്റെ മരണ വിവരം അമേരിക്കന്‍ എംബസിയെ അറിയിക്കുന്നതിനായുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് മൃതദേഹം.
Discussion about this post