ഗുരുവായൂർ: ഗുരുവായൂരിൽ വൻ കള്ളപ്പണ വേട്ട. ഗുരുവായൂർ കിഴക്കേ നടയിലെ വിദേശ വിനിമയ ഏജൻസിയിൽ നിന്നും ഒന്നേകാൽ കോടി രൂപ വിലമതിക്കുന്ന വിദേശ കറൻസി പിടികൂടി. മതിയായ രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന നാൽപ്പത്തി നാലര ലക്ഷം രൂപയും കണ്ടെടുത്തു.
സ്ഥാപനത്തിന് പണമിടപാട് നടത്താനുള്ള യാതൊരു നിയമപരമായ അനുമതിയും ഉണ്ടായിരുന്നില്ല. 1.28 കോടി രൂപയുടെ വിദേശ കറൻസിയും 44.56 ലക്ഷം രൂപയുമാണ് പിടികൂടിയതെന്ന് കസ്റ്റംസ് ഔദ്യോഗികമായി വ്യക്തമാക്കി.
ഗുരുവായൂർ കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാടുകളും കുഴൽപ്പണ വിനിമയവും നടക്കുന്നതായി നേരത്തെ ആക്ഷേപമുണ്ടായിരുന്നു. ഇത്തരം സംഭവങ്ങൾക്കെതിരെ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകാത്തതും ദുരൂഹമാണ്.
Discussion about this post