ന്യൂഡല്‍ഹി: സിക്കിമിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ചൈന. അതിര്‍ത്തിയില്‍ സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയന്‍ പറഞ്ഞു. ഇന്ത്യൻ സേനയുമായുള്ള സംഘര്‍ഷത്തില്‍ നിരവധി ചൈനീസ് സൈനികര്‍ക്ക് പരിക്കേറ്റതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണം.
നിങ്ങള്‍ പരാമര്‍ശിച്ച സംഭവത്തെ കുറിച്ച് എന്റെ പക്കല്‍ കൂടുതല്‍ വിവരങ്ങള്‍ ഒന്നുമില്ല. ഇന്ത്യയുമായുള്ള അതിര്‍ത്തികളില്‍ ശാന്തിയും സമാധാനവും ഉയര്‍ത്തിപ്പിടിക്കാന്‍ ചൈനീസ് സൈന്യം പ്രതിജ്ഞാബദ്ധമാണ്. അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇന്ത്യന്‍ സൈന്യം വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെടുന്നു’. ഷാവോ ലിജിയന്‍ പറഞ്ഞു.
ഇന്ത്യയുടെ സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റം ; ചൈനയുടെ 59 മൊബൈല്‍ ആപ്പുകള്‍ക്ക് സ്ഥിരമായി നിരോധനം
ജനുവരി 20നാണ് സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ, ചൈനീസ് സൈനികര്‍ തമ്മില്‍ കയ്യാങ്കളി ഉണ്ടായത്. നാകുലയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 20 ചൈനീസ് സൈനികര്‍ക്കും 4 ഇന്ത്യന്‍ സൈനികര്‍ക്കും പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചിട്ടുണ്ട്. ഇന്ത്യ – ചൈന ഒന്‍പതാം ഘട്ട ചര്‍ച്ചയ്ക്ക് മുന്‍പാണ് സംഘര്‍ഷമുണ്ടായത്.
Discussion about this post