ന്യൂഡല്‍ഹി: സമരത്തിനെത്തുന്നവര്‍ വടികളുമായെത്താന്‍ ആഹ്വാനം ചെയ്യുന്ന കര്‍ഷക യൂണിയന്‍ നേതാവിന്റെ വീഡിയോ പുറത്ത്. വടികളുമായി എത്തണമെന്ന് യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്. നിര്‍ദേശിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. എന്നാൽ വീഡിയോ പുറത്തു വന്നതിനു പിന്നാലെ ഇതിൽ പ്രതികരണവുമായി ഇയാൾ രംഗത്തെത്തി. ‘വടികളും പതാകകളും കൊണ്ടുവരാന്‍ പറഞ്ഞിരുന്നു’. എന്നാല്‍ അത് അക്രമത്തിനായല്ലെന്നും അതുപയോഗിച്ചിട്ടില്ലെന്നും രാകേഷ് ടികായത്ത് വിശദീകരിച്ചു.
കര്‍ഷകരെ പ്രകോപിപ്പിച്ചിട്ടില്ലെന്നും താന്‍ ചെയ്തതില്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ സമരം അക്രമസക്തമായതിനു പിന്നാലെയാണ് രകേഷ് ടികായത്തിന്റെ വീഡിയോ പുറത്തുവന്നത്. വടികളുമായി എത്തണമെമെന്നും പതാക ഉയര്‍ത്തണമെന്നും വീഡിയോയില്‍ രാകേഷ് ടികായത്ത് പറയുന്നുണ്ട്. വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. അക്രമം ആസൂത്രിതമാണെന്ന ആരോപണങ്ങളും ഉയര്‍ന്നതോടെയാണ് രാകേഷിന്റെ വിശദീകരണം.
ALL THIS WAS PLANNED. Listen to Rakesh Tikait inciting them to get Lаthis & plant their flag #ArrestRakeshTikait pic.twitter.com/CYaXNxloCd
— Rosy (@rose_k01) January 26, 2021
ട്രാക്ടര്‍ റാലിക്കിടെ നടന്ന ആക്രമണത്തിന് കാരണക്കാരായവര്‍ സമരവേദി വിട്ടുപോവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോലീസ് ബാരിക്കേഡ് തകര്‍ത്തവര്‍ കര്‍ഷകസമരത്തിന്റെ ഭാഗമായുള്ളവരല്ല, സമാധാനപരമായ സമരമാണ് സംയുക്ത കിസാന്‍ മോര്‍ച്ച നടത്തിയത്. ഇത് കര്‍ഷകരുടെ സമരമാണ്. അത് അങ്ങനെ തുടരുക തന്നെ ചെയ്യുമെന്നും ഇയാൾ പറഞ്ഞു. അക്രമണം നടത്തിയെന്ന് ആരോപണമുള്ള ദീപ് സിദ്ദു സിഖുകാരനല്ലെന്നും ബിജെപി പ്രവര്‍ത്തകനാണ്, പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ദീപ് സിദ്ദുവിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും ഇയാൾ ആരോപിച്ചു.
Discussion about this post