ഡൽഹി: സമരത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം ഡൽഹിയിൽ അരങ്ങേറിയ അക്രമങ്ങളുടെ പേരിൽ കർഷക സംഘടനകളിൽ ഭിന്നത രൂക്ഷമാകുന്നു. ട്രാക്ടര്‍ റാലിക്ക് പിന്നാലെ പാര്‍ലമെന്റിലേക്ക് പ്രഖ്യാപിച്ച മാര്‍ച്ച് കര്‍ഷക സംഘടനകള്‍ പിന്‍വലിച്ചേക്കും. ഇക്കാര്യത്തിൽ കർഷക സംഘടനകളുടെ പ്രസ്താവന ഉടൻ ഉണ്ടാകുമെന്നാണ് വിവരം.
അതേസമയം ഡൽഹിയിൽ നടന്ന അക്രമങ്ങളുടെ പേരിൽ രണ്ട് സംഘടനകൾ സമരത്തിൽ നിന്നും പിന്മാറി. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി, ഭാരതീയ കിസാന്‍ യൂണിയന്‍ എന്നീ സംഘടനകളാണ് കര്‍ഷക സമരത്തില്‍ നിന്നും പിന്മാറുന്നതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.
റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന ട്രാക്ടര്‍ പരേഡിനിടെയുണ്ടായ അക്രമങ്ങളെ സംഘടനാ നേതാക്കള്‍ അപലപിച്ചു. റിപ്പബ്ലിക്ക് ദിനത്തില്‍ നടന്ന അക്രമങ്ങളില്‍ ഏറെ വേദനിക്കുന്നതായി ഇരു സംഘടനകളുടെയും നേതാക്കൾ അറിയിച്ചു.
Discussion about this post