പ്രതീക്ഷ തെറ്റിച്ചില്ല, മനോരമ നിലവാരം കാത്തു. രാജ്യത്തിനെതിരായുള്ള ക്രിമിനൽ കൂട്ടങ്ങളുടെ അക്രമണത്തെ മനോരമ പത്രം ഏത് രീതിയിൽ വെളുപ്പിക്കും എന്നതായിരുന്നു ഇന്നലെ മുതൽ ഉയർന്ന ചോദ്യം.. മനോരമ ന്യൂസ് ചാനൽ അത് ഭംഗിയായി നിർവഹിച്ചപ്പോൾ ഇന്നത്തെ ഊഴം പത്രത്തിന്റെതായിരുന്നു.
നൂറുകണക്കിന് പൊലീസ് ഉദ്യോഗസ്ഥർ അക്രമികളിൽ നിന്ന് ജീവൻ രക്ഷിക്കുന്നതിന് വേണ്ടി ഈയാംപറ്റകളെ പോലെ ഗർത്തങ്ങളിലേക്ക് ചാടുന്ന ഭയാനകരമായ വീഡിയോ ദേശീയ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തത് രാജ്യം മുഴുവൻ ചർച്ച ചെയ്യുകയാണ്. പക്ഷെ മനോരമ അത് അറിഞ്ഞിട്ടില്ല. ആരും അവരോട് പറഞ്ഞില്ലെന്നേ..
ഇന്ത്യയുടെ ദേശീയ പതാക തിരഞ്ഞു പിടിച്ചു വലിച്ചെറിഞ്ഞ ദൃശ്യങ്ങളൊന്നും അവർ കണ്ടിട്ടേ ഇല്ല. വെളുപ്പിക്കലിന്റെ മാരക വേർഷൻ ഇതൊന്നുമല്ല. ചെങ്കോട്ടയിൽ സിഖ്‌കാർ ദേശീയ പതാക വലിച്ചെറിഞ്ഞ് അവരുടെ പതാക ഉയർത്തിയതിനെ ന്യായീകരിക്കുന്നത് കാണണം. ആ പ്രവർത്തി രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതല്ല എന്ന്.
ഇതിന് മുൻപും ഭരണധികാരികളുടെ നയങ്ങളെ – അതും തങ്ങളെ പ്രതികൂലമായി ബാധിക്കുന്നവ മാത്രമേ അവർ ചോദ്യം ചെയ്തിട്ടുള്ളൂ പോലും.
ജഹാഗീർ, ഔറഗസെബ് തുടങ്ങിയ മുഗൾ കലത്തും അങ്ങനെയൊക്കെ ചെയ്തിട്ടുണ്ടത്രെ. മാമൻ മാത്യു സാറെ എന്ന് വിളിച്ച നാക്കുകൊണ്ട് പരമ ചെറ്റേ എന്ന് വിളിക്കുന്നതിൽ പശ്ചാത്താപം ഉണ്ട്. പക്ഷെ കുറഞ്ഞത് അങ്ങനെ എങ്കിലും വിളിച്ചില്ലെങ്കിൽ അത് മോശമായിപ്പോകും. താങ്കൾ അതർഹിക്കുന്നു.
ദേശീയ പതാക വലിച്ചെറിഞ്ഞതും സിഖ് പതാക ഉയർത്തിയതും രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതല്ലതെ പിന്നെ എന്താണ്? നിങ്ങൾ പറയുന്ന മതഭ്രാന്തന്മാരായ മുഗൾ രാജാക്കന്മരുടെ കാലമാണോ ഇത്? ഇത് ജനാധിപത്യ ഇന്ത്യയാണ്. ഇവിടെ നീതിന്യായ വ്യവസ്ഥ ഉള്ള സ്ഥലമാണ്. സമരം ചെയ്യേണ്ടവർക്ക് അത് ചെയ്യാൻ സർക്കാരും, കോടതിയും അനുമതി നൽകി. രാജ്യത്തിന്റെ റിപ്പബ്ലിക് ദിനത്തിൽ രാജ്യ തലസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കാൻ വരെ അനുവാദം നൽകി.
ഇന്ത്യയിലെ 12 കോടി കർഷകർക്കും ബാധകമായ നിയമത്തിൽ സിഖ്കാർക്ക് മാത്രം എന്താണ് ഇത്ര പ്രതിഷേധം? എന്തുകൊണ്ടാണ് കുറെ മാധ്യമ നപുംസകങ്ങളും, രാജ്യദ്രോഹികളും ആഞ്ഞു ശ്രമിച്ചിട്ടും പതിനായിരത്തിൽ കൂടുതൽ ആളുകളെ ഡൽഹിയിൽ എത്തിക്കാൻ കഴിയാതിരുന്നത്? ഡൽഹിയിൽ ഉള്ളതാകട്ടെ സിഖ്കാരും, പിന്നെ കുറെ അന്തങ്ങളുംമാത്രം. എന്തുകൊണ്ടാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ കോടിക്കണക്കിനു കർഷകർക്ക് പ്രശ്നം ഒന്നും ഇല്ലാത്തത്?
നിങ്ങളുടെ നിരാശ മനസിലാകും. ഡൽഹിയിൽ കലാപം ഉണ്ടാക്കും, സൈന്യം ഇറങ്ങും, പിന്നെ എന്ത് ഉണ്ടാകും എന്നൂഹിക്കാമല്ലോ. അതെല്ലാം കരുതി മുതലെടുപ്പിനായി അച്ചുനിരത്തിയത് മുഴുവൻ വെറുതെയായി.
നഗരം പിടിച്ചടക്കലും, കലാപം ഉണ്ടാക്കലും എല്ലാം നീതിന്യായ വ്യവസ്ഥ ഉള്ള ജനാധിപത്യ സംവിധാനത്തിൽ അത്യന്തം അപകടകാരമാണ്.
അതിനെ വെളുപ്പിച്ചെടുക്കാൻ നോക്കുന്നവന്റെ ഉള്ളിലുള്ളതും ജനാധിപത്യ ചിന്തയല്ല.. അവൻ ഒന്നെങ്കിൽ മതഭ്രാന്താനോ അല്ലെങ്കിൽ ജനാധിപത്യം തകരണം എന്ന് ആഗ്രഹിക്കുന്ന കൊടും ക്രിമിനലോ ആണ്. ഇതിൽ നിങ്ങൾ ഇതിൽ ഏതിൽ പെടും എന്ന് സ്വയം വിലയിരുത്തുക..
ജിതിൻ ജേക്കബ്








