ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ അനിഷ്‌ട സംഭവങ്ങള്‍ക്കു കാരണം ഡല്‍ഹി പോലീസിന്റെ അനാസ്‌ഥയെന്നു കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. “ആരോ അവിടെക്കയറി കൊടി ഉയര്‍ത്തി. എന്തുകൊണ്ട് വെടിവച്ചില്ല.”-കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുള്ള ഭാരതീയ കിസാന്‍ യൂണിയന്റെ വക്‌താവായ ടിക്കായത്ത് ചോദിച്ചു.
കര്‍ഷക സംഘടനകളെ അപകീര്‍ത്തിപ്പെടുത്താനും പഞ്ചാബിനെ ഒറ്റപ്പെടുത്താനുമുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു അക്രമങ്ങള്‍. – ടിക്കായത്ത് പറഞ്ഞു. എന്നാൽ ട്രാക്ടർ മറിഞ്ഞ് മരിച്ചപ്പോൾ തന്നെ പോലീസ് വെടിവെച്ചു മരിച്ചു എന്നായിരുന്നു മാധ്യമങ്ങളും കർഷകരും അന്ന് ആരോപിച്ചതും അക്രമ സംഭവങ്ങൾ കൂടിയതും.
Discussion about this post