കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ സുധാകരൻ. പാണക്കാട് ഇനിയും പോകുമെന്നും നേതാക്കളെ കാണുമെന്നും മുസ്ലിം ലീഗുമായി ചർച്ച നടത്തുമെന്നും കെ.സുധാകരൻ എം പി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവനക്കെതിരെയാണ് കോൺഗ്രസ് എം പി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്.
കെപിസിസി പ്രസിഡന്റാകുമെന്ന് ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. ആകാം. ആകാതിരിക്കാം. പാർട്ടി നൽകുന്ന ഏതു സ്ഥാനവും സ്വീകരിക്കും. അതു കൊണ്ട് വിജയരാഘവൻ ഇരിക്കുന്ന സ്ഥാനത്തെ അപമാനിക്കാൻ താൽപര്യപ്പെടുന്നില്ല. എന്നാൽ കനകസിംഹാസനത്തിൽ ഇരിക്കുന്നവൻ കനകനോ ശുംഭനോ അതോ ശുനകനോ എന്ന ചോദ്യത്തിനു പ്രസക്തിയുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.
Discussion about this post