ഡൽഹി: ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപത്തെ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് ഇന്ത്യയിലേക്ക്. മൊസാദ് തലവൻ യോസി കോഹൻ നേരിട്ട് ഇക്കാര്യത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ബന്ധപ്പെട്ടതായാണ് വിവരം.
മിന്നലാക്രമണങ്ങൾക്ക് പിന്നിലെയും ഏഷ്യയിലെ ഭീകരവിരുദ്ധ നീക്കങ്ങൾക്ക് പിന്നിലെയും ബുദ്ധി കേന്ദ്രമാണ് അജിത് ഡോവൽ. ലോകത്താകമാനം ഇസ്ലാമിക് സ്റ്റേറ്റ് ഭീതി വിതച്ചപ്പോഴും ഇന്ത്യയെ കാര്യമായി സ്പർശിക്കാൻ ഭീകരർക്ക് സാധിക്കാതെ പോയതിന് പിന്നിൽ ഡോവലിന്റെ പങ്ക് നിർണ്ണായകമാണ്. കശ്മീരിൽ കൃത്യമായ ആസൂത്രണത്തിലൂടെ പ്രത്യേക പദവി റദ്ദാക്കിയപ്പോഴും ഡോവലിന്റെ കരുനീക്കങ്ങൾ ശ്രദ്ധേയമായിരുന്നു.
അതേസമയം ഇറാൻ, തുർക്കി തുടങ്ങിയ തീവ്ര ഇസ്ലാമിക രാജ്യങ്ങളെ മെരുക്കുന്നതിൽ ഇസ്രായേലിന്റെ ബുദ്ധികേന്ദ്രമായി അറിയപ്പെടുന്നത് മൊസാദ് തലവൻ യോസി കോഹനാണ്. ഇറാന്റെ ആണവ രഹസ്യം ചോർത്തിയ നടപടി ഏറെ പ്രശംസനീയമായിരുന്നു. അറബ് രാജ്യങ്ങളിലെ എതിരാളികളെയെല്ലാം ഇസ്രായേലിൻറെ കീഴിലെത്തിച്ചതിലും മെരുങ്ങാൻ കൂട്ടാക്കത്തവരെ കൃത്യമായി വിഘടിപ്പിച്ചതും കോഹന്റെ കൂർമ്മ ബുദ്ധിയായിരുന്നു.
ഇരു നേതാക്കളും ഒരുമിക്കുമ്പോൾ ലഷ്കറും ജെയ്ഷും മാത്രമല്ല ഇസ്ലാമിക് സ്റ്റേറ്റും എർദോഗനും വരെ ഭയപ്പെടുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. ഒപ്പം ഡൽഹി സ്ഫോടനം നിസ്സാരമല്ലെന്ന സൂചനയും ഈ നീക്കത്തിന് പിന്നിലുണ്ട്.
Discussion about this post