ഡൽഹി: കർഷക സമരത്തിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ചുമതലപ്പെടുത്തി. സമരത്തിന്റെ മറവിൽ ചില എൻ.ജി.ഒ.കൾ അനധികൃത പണമിടപാട് നടത്തിയിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ നിഗമനം.
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ കലാപത്തിൽ അക്രമം അഴിച്ചു വിട്ടവർക്ക് പിന്നിൽ പ്രവർത്തിച്ചവരുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചാണ് ഇഡി പ്രാഥമിക അന്വേഷണം നടത്തുന്നത്. ഡൽഹി പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ. അടിസ്ഥാനമാക്കിയാണ് അന്വേഷണം. അന്വേഷണത്തിന്റെ പുരോഗതി അടിസ്ഥാനമാക്കി കള്ളപ്പണ നിയന്ത്രണ നിയമപ്രകാരം നടപടികളെടുക്കും.
അടുത്തകാലത്ത് സജീവമായ ചില ഹവാല ഇടപാടുകാരുടെ ഡൽഹി യാത്രയും ഇഡി നിരീക്ഷിക്കുന്നുണ്ട്. കർഷക സമരത്തിന് വൻ തോതിൽ ഫണ്ട് ചെലവാക്കപ്പെട്ടതായാണ് വിവരം. സമരക്കാർ ആഡംബര വാഹനങ്ങളിൽ യാത്ര ചെയ്യുന്നതും അത്യാധുനിക സംവിധാനങ്ങളോട് കൂടിയ എയർ കണ്ടീഷൻഡ് സമരപ്പന്തലുകൾ ഉപയോഗിക്കുന്നതിന്റെയും ദൃശ്യങ്ങൾ ചില മാധ്യമങ്ങളിൽ പുറത്ത് വന്നിരുന്നു.
Discussion about this post