മലപ്പുറം : മലപ്പുറം വളാഞ്ചേരിക്കടുത്ത് വട്ടപ്പാറ വളവില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു. മംഗലാപുരത്തു നിന്നു കൊച്ചിയിലേക്കു പോകുകയായിരുന്ന ടാങ്കറാണ് മറിഞ്ഞത്. അപകടത്തില്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു.
അപകടത്തെ തുടര്‍ന്ന് തൃശൂര്‍-കോഴിക്കോട് ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു. വാഹനങ്ങള്‍ മൂടാല്‍ ബൈപ്പാസ് വഴിയാണ് തിരിച്ചു വിടുന്നത്. ടാങ്കറില്‍ നിന്നു വാതക ചോര്‍ച്ചയില്ലെന്ന് പോലീസ് അറിയിച്ചു.
Discussion about this post