ന്യൂഡല്‍ഹി: രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന വികാരമുണ്ടെന്ന് അഭിപ്രായപ്പെട്ട മുന്‍ ഉപരാഷ്‌ട്രപതി ഹാമിദ് അന്‍സാരി വിവാദത്തില്‍. സീ മീഡിയയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. “ഞാന്‍ സുരക്ഷിതനാണ്. എന്നാല്‍ , രാജ്യത്തെ മുസ്ലിംകളെല്ലാം അങ്ങനെയല്ല.”- അദ്ദേഹം പറഞ്ഞു. മുത്തലാഖ്, ലൗ ജിഹാദ് എന്നീ പേരുകളില്‍ ഉത്തര്‍ പ്രദേശില്‍ മുസ്ലിംകളെ ജയിലിലടയ്‌ക്കുകയാണ്.
മതേതര്വം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അപ്രത്യക്ഷമായിരിക്കുകയാണ്. എന്നാൽ ഹമീദ് അൻസാരിയുടെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വിവാദം പുകയുകയാണ്. മുസ്ലിംകള്‍ സുരക്ഷിതരല്ലെന്ന ബോധം സമൂഹത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇതേക്കുറിച്ചു കൂടുതല്‍ വിശദീകരണത്തിന് അദ്ദേഹം തയാറായില്ല. തീവ്ര മുസ്ളീം സംഘടനകളുമായി മുൻ ഉപരാഷ്ട്രപതിക്കുള്ള അടുപ്പവും ചർച്ചയാകുകയാണ്.
തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ഹമീദ് അന്സാരിക്ക് അടുപ്പമുണ്ട്. കൂടാതെ പോപ്പുലർ ഫ്രണ്ടിന്റെ ഇറാൻ, തുർക്കി ബന്ധവും ചർച്ചയായിട്ടുണ്ട്. കേരളത്തിൽ ഇവരുടെ വേദികളിൽ ഉപരാഷ്ട്രപതി പങ്കെടുത്തത് വിവാദമായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പ്രസ്താവനയിൽ അതിശയിക്കേണ്ട കാര്യമില്ല എന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്.
Discussion about this post