ശ്രീനഗർ: പാകിസ്താനുമായും ചൈനയുമായും ബന്ധം സ്ഥാപിച്ചില്ലെങ്കില്‍ ഇന്ത്യക്ക് ഇനിയും നഷ്ടങ്ങള്‍ ഉണ്ടാകുമെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി.പാകിസ്താനും, ചൈനയുമായി അസ്വാരസ്യങ്ങള്‍ രാജ്യത്തിന് ആപത്താണെന്ന് മെഹബൂബ മുഫ്തി താക്കീത് നൽകി . ശ്രീനഗറില്‍ മാദ്ധ്യമങ്ങളോടായിരുന്നു മെഹബൂബയുടെ പ്രതികരണം.
മറ്റു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധവും നല്ലതല്ലെന്നും മെഹബൂബ ആരോപിച്ചു.ചൈനയെയും പാകിസ്താനെയും മാറ്റി നിര്‍ത്തിയാല്‍, അയല്‍ രാജ്യങ്ങളായ നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവയുമായുള്ള ഇന്ത്യയുടെ ബന്ധത്തിലും അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
പാകിസ്താനുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടായതോടെ അതിര്‍ത്തിയിലെ ജനങ്ങള്‍ ദുരിതത്തിലായി. ചൈനയുമായുള്ള ബന്ധം വഷളായതോടെ 22 സൈനികരെയാണ് രാജ്യത്തിന് നഷ്ടമായത്. തെരഞ്ഞെടുപ്പ് വിജയിക്കുന്ന യന്ത്രമാണ് രാജ്യം ഭരിക്കുന്ന സര്‍ക്കാരെന്നും മെഹബൂബ പ്രതികരിച്ചു.
Discussion about this post