അഹമ്മദാബാദ് : ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭത്തലവന്‍ ഹാര്‍ദിക് പട്ടേല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ‘എതിര് ദണ്ഡിയാത്ര’ ഉപേക്ഷിച്ചു. ഗുജറാത്ത് സര്‍ക്കാര്‍ അനുമതി തന്നില്ലെങ്കില്‍ വിലക്കുലംഘിച്ചും യാത്ര നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന ഹാര്‍ദിക് ശനിയാഴ്ച രാത്രി സംസ്ഥാന ധന മന്ത്രി സൗരഭ് പട്ടേലുമായുള്ള ചര്‍ച്ചയ്ക്കു ശേഷമാണ് യാത്രാ പദ്ധതി ഉപേക്ഷിച്ചത്.
ഇന്നു മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനെ കാണാമെന്നും ഹാര്‍ദിക് സമ്മതിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ ദണ്ഡിയില്‍നിന്നു മാര്‍ച്ച് തുടങ്ങാനാണിരുന്നത്. എന്നാല്‍ ക്രമസമാധാന പ്രശ്നമുണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി സര്‍ക്കാര്‍ മാര്‍ച്ചിന് അനുമതി നല്‍കിയിരുന്നില്ല. യാത്ര കടന്നുപോകാനിരുന്ന വിവിധ ജില്ലകളില്‍ കനത്തസുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.
ഇന്നു മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം തുടര്‍ പരിപാടികളെക്കുറിച്ചു തീരുമാനമെടുക്കുമെന്നു ഹാര്‍ദിക്കുമായി അടുപ്പമുള്ളവര്‍ അറിയിച്ചു.
Discussion about this post