മുംബൈ: ഐപിഎൽ വരുമാനത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം. ഐപിഎല്ലിൽ നിന്ന് മാത്രം 152 കോടി രൂപ വരുമാനം നേടി റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത് മറ്റാരുമല്ല, മുൻ ഇന്ത്യൻ ക്യാപ്ടനും ചെന്നൈ സൂപ്പർ കിംഗ്സ് നായകനുമായ മഹേന്ദ്ര സിംഗ് ധോണി.
2020 ഐപിഎൽ സീസണിന് മുൻപ് ടൂർണമെന്റിൽ നിന്നുള്ള ധോണിയുടെ ആകെ വരുമാനം 137 കോടിയായിരുന്നു. താരത്തെ ചെന്നൈ നിലനിർത്താൻ തീരുമാനിച്ചതോടെയാണ് വരുമാനം 150 കോടി പിന്നിട്ടത്.
ഐപിഎൽ വരുമാനത്തിന്റെ കാര്യത്തിൽ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയാണ് ധോണിക്ക് പിന്നിൽ. 146 കോടിയാണ് താരത്തിന്റെ പ്രീമിയർ ലീഗ് വരുമാനം.
ഇന്ത്യൻ ക്യാപ്ടൻ വിരാട് കോഹ്ലി മൂന്നാമതാണ്. 143 കോടി രൂപയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്ടൻ കോഹ്ലിയുടെ ഐപിഎൽ വരുമാനം.
Discussion about this post