ഡൽഹി: രാജ്യത്ത് സെൻസസും ഡിജിറ്റലാകുന്നു. കൊവിഡ് മൂലം വൈകിയ സെൻസസ് നടപടികൾ ഈ വർഷം തുടങ്ങും. ആദ്യ ഡിജിറ്റൽ സെൻസസിനായി ബജറ്റിൽ 3758 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
ഡിജിറ്റൽ വിനിമയം ഉത്തേജിപ്പിക്കാൻ 1500 കോടി വകയിരുത്തി. ഡിജിറ്റൽ പണമിടപാടുകൾ പ്രൊത്സാഹിപ്പിക്കാൻ 1500 കോടിയുടെ പദ്ധതി നടപ്പിലാക്കും.
പോർച്ചുഗലിൽ നിന്നും സ്വാതന്ത്ര്യം നേടിയതിൻറെ അൻപതാം വാർഷികം ആഘോഷിക്കാൻ ഗോവയ്ക്ക് പ്രത്യേക ഫണ്ട് നൽകും. ഗവേഷണപദ്ധതികൾക്കായി അൻപതിനായിരം കോടി രൂപ ബജറ്റിൽ വകയിരുത്തി. 32 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി നടപ്പിലായതായി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരണ വേളയിൽ വ്യക്തമാക്കി.
Discussion about this post