ഡല്‍ഹി: പ്രതിരോധമന്ത്രാലയത്തിന് റെക്കോര്‍ഡ് തുക വകയിരുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനമന്ത്രി നിര്‍മലാ സീതാരാമനും നന്ദി പറയുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ട്വിറ്ററില്‍ ആണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യയില്‍ സാമ്പത്തിക പരിഷ്കരണം നടപ്പാക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും മൂലധന രൂപീകരണത്തിനും കേന്ദ്ര ബജറ്റ് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിര്‍മലാ സീതാരാമന് അവതരിപ്പിച്ച കേന്ദ്രബജറ്റ് പ്രതിരോധവകുപ്പിന് ഉയര്‍ന്ന തുകയാണ് വകയിരുത്തിയത്. കഴിഞ്ഞ തവണത്തേക്കാള്‍ 19 ശതമാനം വര്‍ധനയാണ് ഈ ബജറ്റില്‍ പ്രതിരോധ മന്ത്രാലയത്തിന് ലഭിച്ചിരിക്കുന്നത്.
4.78 ലക്ഷം രൂപ പ്രതിരോധ മന്ത്രാലയത്തിനു വേണ്ടി ധനമന്ത്രി വകയിരുത്തിയിട്ടുണ്ട്. ഇതില്‍ 1.35 ലക്ഷം കോടി രൂപ മൂലധന ചിലവിനായിട്ടാണ് വകയിരുത്തിയിട്ടുള്ളത്.
Discussion about this post