തിരുവനന്തപുരം:സംസ്ഥാനത്ത് ആര് ടി പി സി ആര് പരിശോധന കൂട്ടണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തള്ളി ആരോഗ്യവകുപ്പ്. ആന്റിജന്‍ പരിശോധനയാണ് ഫലപ്രദമെന്നും, ആര് ടി പി സി ആര് കൂട്ടുന്നത് അധികഭാരമാണെന്നുമാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നാല് ജില്ലകളില്‍ കൊവിഡ് വ്യാപനം കൂടിയെന്ന് ആരോഗ്യവകുപ്പിന്റെ പ്രതിവാര റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിദിനം ഒരു ലക്ഷം പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. ഇന്നലെ 33,579 പരിശോധനകളുടെ ഫലം മാത്രമാണ് വന്നത്.
Discussion about this post