ആലപ്പുഴ∙ തുടര്‍ച്ചയായി രണ്ടാം ദിവസവും സര്‍ക്കാര്‍ അദാലത്തില്‍ ജനത്തിരക്ക്. എടത്വ സെന്‍റ് അലോഷ്യസ് കോളജിലെ അദാലത്തിലാണ് കോവിഡ് നിയന്ത്രണം പാലിക്കാതെ തിരക്ക്. പരിപാടിയില്‍ മന്ത്രിമാരായ ജി.സുധാകരനും പി. തിലോത്തമനും പങ്കെടുക്കുന്നു.
വയോധികരും അസുഖം ബാധിച്ചവരും ഉൾപ്പെടെ അദാലത്തിൽ പരാതികളുമായി എത്തിയിട്ടുണ്ട്. ഇന്നലെയും മന്ത്രിമാർ പങ്കെടുത്ത പരാതി പരിഹാര അദാലത്തിൽ പ്രോട്ടോകോൾ ലംഘനം നടന്നിരുന്നു. താലൂക്ക് അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ നടന്ന അദാലത്തിലാണ് ആളകലം പാലിക്കാതെ ആയിരങ്ങൾ തടിച്ചുകൂടുന്നത്.












