വാഷിംഗ്ടണ്‍: ഇന്ത്യ-ചൈന അതിര്‍ത്തിത്തര്‍ക്കത്തില്‍ ഇന്ത്യയ്ക്കനുകൂലമായി നിലപാടെടുത്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ . അയല്‍രാജ്യങ്ങളെ ഭയപ്പെടുത്തുന്ന ചൈനയുടെ ശ്രമങ്ങളില്‍ ആശങ്കയുണ്ടെന്നായിരുന്നു ഈ വിഷയം സംബന്ധിച്ച് വൈറ്റ് ഹൗസ് ആദ്യമായി നടത്തിയ പ്രതികരണം. സംഭവവികാസങ്ങള്‍ അതിസൂക്ഷ്മമായി അമേരിക്ക നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു.
തന്ത്രപ്രാധാന്യമുള്ള ഇന്തോ-പസഫിക് മേഖലയിലെ പ്രശ്നങ്ങളില്‍ യുഎസ് അവരുടെ സഖ്യകക്ഷികളുടെ ഭാഗത്ത് നില്‍ക്കുമെന്നും ബൈഡന്‍ സര്‍ക്കാരിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.പ്രതിരോധ മേഖലയില്‍ അമേരിക്കയുടെ പ്രധാന പങ്കാളിയായി ഇന്ത്യയെ പ്രഖ്യാപിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണ്ണായകമാണ്. മുന്‍ സര്‍ക്കാരിന്റെ കാലത്താണ് ഇന്ത്യയുമായി ഇത്തരമൊരു ബന്ധം അമേരിക്കയ്ക്ക് ഉണ്ടായത്.
ഇത് കൂടുതല്‍ ശക്തമായി തുടരാനാണ് അമേരിക്കയുടെ തീരുമാനമെന്നും സെയ്‌ബ്ലോട്ട് വ്യക്തമാക്കി.പൊതുപരിപാടിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് സെയ്‌ബ്ലോട്ട് പ്രതിരോധ ബന്ധം തുടരുമെന്ന വിവരം അറിയിച്ചത്.
ഇന്ത്യയും ചൈനയും ഈ തര്‍ക്കം സംബന്ധിച്ച് നടത്തുന്ന ചര്‍ച്ചകള്‍ നിരീക്ഷിച്ചുവരുന്നുണ്ടെന്നും നേരിട്ടുള്ള സംഭാഷണങ്ങളെ പിന്തുണയ്ക്കുമെന്നും അതിര്‍ത്തിത്തര്‍ക്കത്തില്‍ സമാധാനപരമായ ഒരു പരിഹാരമാണ് ആഗ്രഹിക്കുന്നതെന്നും വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ കൗണ്‍സിലിലെ വക്താവ് എമിലി ജെ ഹോര്‍നെ പറഞ്ഞു.
Discussion about this post