ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കി കശ്മീർ സ്വദേശിയായ 25വയസുകാരി അയേഷാ അസീസ്. നേരത്തെയും അയേഷാ റെക്കോർഡുകൾ സ്വന്തം പേരിലാക്കി രാജ്യത്തിന്റെ കയ്യടി നേടിയിരുന്നു.
read also: പാകിസ്ഥാനിൽ വീണ്ടും മിന്നാലാക്രമണം: തടവിലാക്കിയ രണ്ട് സൈനികരെ മോചിപ്പിച്ചു
2011-ൽ 15 വയസുള്ളപ്പോൾ ലൈസൻസ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർഥി പൈലറ്റ് എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.
അയേഷയുടെ സ്വപ്നവും നേട്ടങ്ങളും കശ്മീരിലെ യുവതികൾക്ക് വലിയ പ്രചോദനമാവുകയാണ്. ഏറെ വെല്ലുവിളികൾ നിറഞ്ഞ ഈ ജോലി തന്റെ സ്വപ്നവും ചെറുപ്പം മുതലുള്ള ആഗ്രഹവും ആയിരുന്നെന്ന് അയേഷ മാധ്യമങ്ങളോട് പറഞ്ഞു.
റഷ്യയിലെ സോകോള് എയര്‍ബേസില്‍ മിഗ്-29 പറത്താനുള്ള പരിശീലനവും ഇവർ പൂര്‍ത്തിയാക്കിയിരുന്നു. ബോംബെ ഫ്ളൈയിങ് ക്ലബില്‍ നിന്ന് ഏവിയേഷനില്‍ ബിരുദം പൂര്‍ത്തിയാക്കുകയും 2017-ല്‍ കൊമേഴ്സ്യല്‍ ലൈസന്‍സ് സ്വന്തമാക്കുകയും ചെയ്തു. അയേഷയുടെ നേട്ടത്തിന് കയ്യടിയുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
Discussion about this post