കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവും കഞ്ചാവും കസ്റ്റംസ് പിടികൂടി. 800 ഗ്രാം സ്വര്‍ണവും 5 കിലോഗ്രാം കഞ്ചാവുമാണ് കസ്റ്റംസും സിഐഎസ്എഫ് വിഭാഗവും ചേര്‍ന്ന് പിടികൂടിയത്.
സംഭവത്തില്‍ ഷാര്‍ജയിലേക്കുളള യാത്രക്കാരനായ മറ്റത്തൂര്‍ കുരുണിയന് അല്‍ അമീനെ (22)അറസ്റ്റ് ചെയ്തു. എയര്‍ അറേബ്യയുടെ ഷാര്‍ജ വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു ഉദ്ദേശ്യം.
read also: പാകിസ്ഥാനിൽ വീണ്ടും മിന്നാലാക്രമണം: തടവിലാക്കിയ രണ്ട് സൈനികരെ മോചിപ്പിച്ചു
കഞ്ചാവ് അഞ്ച് പാക്കറ്റുകളിലായാണ് സൂക്ഷിച്ചിരുന്നത്. അതിനുവേണ്ടി ബാഗില്‍ കൃത്രിമ അറയും ഉണ്ടാക്കിയിരുന്നു. എക്സ്റേ പരിശോധന ഒഴിവാക്കാന്‍ സംവിധാനമൊരുക്കിയിരുന്നു.
Discussion about this post