കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി നടത്താനിരിക്കുന്ന രഥയാത്രക്ക് കോടതിയുടെ സ്റ്റേ ഇല്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി കൈലാഷ് വിജയ്വാർഗിയ അറിയിച്ചു. കോടതി സ്റ്റേ നൽകാത്ത സാഹചര്യത്തിൽ ജില്ലാ ഭരണകൂടത്തിന് രഥയാത്ര തടയാൻ കഴിയില്ല. ബിജെപിയുടെ രഥയാത്ര മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും മമത വിചാരിച്ചാൽ അത് തടയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നഡ്ഡ നാളെ രഥയാത്ര ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി പതിനൊന്നിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കുച്ച്ബിഹാറിൽ രഥയാത്രയുടെ ഭാഗമാകും.
ബിജെപി നടത്തുന്ന രഥയാത്ര തടയണമെന്ന് ആവശ്യപ്പെട്ട് കൽക്കട്ട ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജി ഫെബ്രുവരി 9ന് പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. രഥയാത്ര സ്റ്റേ ചെയ്തതായി കോടതി പറഞ്ഞിട്ടില്ലെന്നും കൈലാഷ് വിജയ്വാഗിയ പറഞ്ഞു.
Discussion about this post