ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ പുറത്തു നിന്നുള്ളവർ ഇടപെടേണ്ട എന്ന് ലത മങ്കേഷ്കറിന്റെ പ്രതികരണം.ഈ രാജ്യത്തെ വ്യവസ്ഥിതിയിൽ പരിപൂർണവിശ്വാസമാണെന്നും ഇവിടുത്തെ പ്രശ്നങ്ങൾ രമ്യമായിത്തന്നെ പരിഹരിക്കപ്പെടുമെന്നും ഗായിക പറഞ്ഞു.
‘ഇന്ത്യ വളരെ മികച്ചതും മഹത്തരവുമായ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും രാജ്യത്തെ ഭരണത്തലവന്മാര്‍ക്കൊപ്പമാണ് നിലകൊള്ളുന്നത്. ഈ രാജ്യത്തെ പൗര എന്ന നിലയിൽ ഞാൻ ഏറെ അഭിമാനിക്കുകയും ഇവിടുത്തെ വ്യവസ്ഥിതിയിൽ വിശ്വസിക്കുകയും ചെയ്യുന്നു.’
‘ഇവിടെ എന്തെങ്കിലും പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടായാൽ അത് പരിഹരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഞങ്ങളുടെ രാജ്യത്തുണ്ട്. രാജ്യത്തെ ജനങ്ങളുടെ താത്പര്യം മനസ്സിൽ വച്ചുകൊണ്ടു തന്നെ അത് രമ്യമായി പരിഹരിക്കാനും ഞങ്ങൾക്കു കഴിയും’.– ലത മങ്കേഷ്കർ കുറിച്ചു.
Discussion about this post