സിപിഎം നേതാക്കളുടെ ബന്ധുക്കളുടെ അനധികൃത നിയമനങ്ങളെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ. സിപിഎം നേതാക്കളുടെ ബന്ധുക്കൾ , മക്കൾ എല്ലാവരും ഉന്നതമായ ഐ.ക്യു ഉള്ളവരാണ്. അവർക്ക് ബർമിംഗ്ഹാമിൽ പോകാനും രവി പിളളയുടെ കമ്പനിയുടെ വൈസ് പ്രസിഡൻ്റാകാനും സർക്കാർ ജോലിക്കുള്ള അഭിമുഖങ്ങളിൽ ഒന്നാമതെത്താനും തിരുവനന്തപുരത്തെ പെട്ടിക്കട അക്കാദമിയിൽ നിന്നും പരീക്ഷ പോലും എഴുതാതെ നിയമബിരുദം നേടാനുമൊക്കെയുള്ള അപാരമായ ബുദ്ധിശക്തി ഉണ്ട്.
മുദ്രാവാക്യം വിളിക്കാനും വെടികൊള്ളാനും രക്തസാക്ഷിയാകാനുമൊക്കെ ബിലോ ആവാറേജ് ഐ.ക്യു മാത്രമുള്ള സഖാക്കളെയാണ് പാർട്ടി നിയോഗിക്കാറുള്ളത്. അങ്ങനെ സമ്പൂർണ സമത്വം പൂണ്ടു വിളയാടുന്ന ഒരു പ്രത്യേക തരം പാർടിയാണ് സിപിഎം എന്ന് വിമർശകർ മനസിലാക്കിയാൽ നന്ന്.
സാമൂഹ്യ ജീവിതത്തിൽ പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് പ്രസംഗിക്കുന്നത് കയ്യടിക്കുവേണ്ടി മാത്രമാണ് . അതിനാണ് പിള്ളേരെ സ്കൂളിൽ ചേർത്തപ്പോൾ മതം എഴുതിയില്ലെന്ന് പ്രത്യേകം നാട്ടുകാരെ അറിയിക്കുന്നത്. എന്നാൽ ജോലി പോലെയുള്ള കാര്യങ്ങൾ വരുമ്പോൾ പൊളിറ്റിക്കൽ കറക്ട്നെസ്സ് പാലിക്കണമെന്നില്ല . മതം പറഞ്ഞു തന്നെ ജോലി നേടാം. സന്ദീപ് വാര്യർ പറയുന്നു.
പി കെ ശശിയുടെ മകന് കിൻഫ്രയിൽ നിയമനം നൽകാമെങ്കിൽ എംബി രാജേഷിൻ്റെ ഭാര്യക്ക് കാലടി സർവ്വകലാശാലയിലും നൽകാം. ഒരു പന്തിയിൽ രണ്ടു വിളമ്പ് പാടില്ലല്ലോ . മാത്രമല്ല അനീതി കണ്ടാൽ നഗരം കത്തിക്കണമെന്നൊക്കെ തട്ടി വിടുന്ന നുണയിടത്തിനും ഈ നിയമനത്തിൻ്റെ ആദ്യ ഘട്ടത്തിൽ റോളുണ്ടായിരുന്നു എന്നതും പ്രത്യേകം ഓർമ്മിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.
സിപിഎം നേതാക്കളുടെ ബന്ധുക്കൾ , മക്കൾ എല്ലാവരും ഉന്നതമായ ഐ.ക്യു ഉള്ളവരാണ്. അവർക്ക് ബർമിംഗ്ഹാമിൽ പോകാനും രവി പിളളയുടെ…
Posted by Sandeep.G.Varier on Thursday, February 4, 2021
കെ കെ രാഗേഷ്, എ എ റഹീം, എ വിജയരാഘവൻ, എന്നിവരുടെ ഭാര്യമാരുടെ വിവിധ സ്ഥാപനങ്ങളിലെ നിയമനങ്ങൾ വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് എം ബി രാജേഷിന്റെ ഭാര്യയുടെ കാലടി സർവ്വകലാശാലയിലെ മലയാളം വിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രൊഫസർ നിയമനം വിവാദമായിരിക്കുന്നത്. ഇവരുടെ നിയമനം ലിസ്റ്റ് അട്ടിമറിച്ചാണെന്ന് വ്യക്തമാക്കി ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ വിസിക്കും രജിസ്ട്രാർക്കും കത്ത് നൽകിയിരുന്നു.
Discussion about this post