ഡല്‍ഹി: കാശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചര്‍ച്ചകള്‍ നടക്കണമെങ്കില്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക് സര്‍ക്കാരിന്റെ നയത്തെ ഉപേക്ഷിക്കണമെന്ന് ഇന്ത്യ.
‘ഇന്ത്യയുടെ നിലപാട് വ്യക്തമാണ്. പാകിസ്ഥാനുമായി വിദ്വേഷവും അക്രമവുമില്ലാത്ത ഭീകരതയുടെ അന്തരീക്ഷമില്ലാത്ത സാധാരണ സൗഹൃദമുണ്ടാകാന്‍ ഇന്ത്യ തയ്യാറാണ്. എന്നാല്‍ അത്തരം അന്തരീക്ഷമുണ്ടാക്കേണ്ട ഉത്തരവാദിത്വം പാകിസ്ഥാനാണ്.’ കേന്ദ്ര വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
അന്തസോടെയും സമാധാനപരമായും ഇന്ത്യയും പാകിസ്ഥാനും കാശ്മീര്‍ പ്രശ്നം പരിഹരിക്കണമെന്ന് പാകിസ്ഥാന് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുടെ അഭിപ്രായത്തോടാണ് ഇന്ത്യയുടെ പ്രതികരണം.
‘ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ജമ്മു കാശ്മീര്‍ പ്രശ്നം അന്തസോടെയും സമാധാനപരമായും പരിഹരിക്കണം’ എന്നായിരുന്നു ചൊവ്വാഴ്ച ജനറല്‍ ഖമര്‍ ജാവേദ് ബജ്വ അഭിപ്രായപ്പെട്ടത്.
Discussion about this post