തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരായ പാര്‍ട്ടി ബന്ധുക്കളെ വിവിധ സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ തിരുകിക്കറ്റുന്നത് വിവാദമായിരിക്കേ, മുന്‍ എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനവും കൂടുതത്തില്‍ വിവാദത്തിലേയ്ക്ക്. എം ബി രാജേഷിന്റെ ഭാര്യയുടെ ക്രമവിരുദ്ധ നിയമനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാംപയിന് കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.
കാലടി സര്‍വകലാശാലയില്‍ മലയാളം വിഭാഗത്തില്‍ അസി.പ്രഫസര്‍ തസ്തികയിലേയ്ക്ക് എം ബി രാജേഷിന്റെ ഭാര്യ നിനിതയ്ക്ക് നിയമനം നല്‍കിയത് ക്രമവിരുദ്ധമായാണെന്ന് ആരോപിച്ച് നിയമവുമായ ബന്ധപ്പെട്ട സബ്ജക്റ്റ് കമ്മിറ്റിയിലെ മൂന്ന് അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ഉയര്‍ന്ന യോഗ്യതയുള്ളവരെ തഴഞ്ഞാണ് നിനിതയ്ക്ക് നിയമനം നല്‍കിയതെന്ന് അഭിമുഖ സമിതിയിലെ സബജക്റ്റ് എക്സ്പര്‍ട്ട് ഡോ. ഉമര്‍ തറമേല്‍ സമൂഹ്യ മാധ്യമത്തില്‍ കുറിച്ചത്.
ഈ പശ്ചാത്തലത്തില്‍ വിവിധ വിദ്യാര്‍ഥി യുവജന സംഘടനകള്‍ കാലടി സര്‍വകലാശാല ആസ്ഥാനത്തേയ്ക്ക് മാര്‍ച്ച് നടത്തിയിരുന്നു. അസി. പ്രഫസര്‍ റാങ്ക് പട്ടികയില്‍ 212 സ്ഥാനം മാത്രമുണ്ടായിരുന്ന രാജേഷിന്റെ ഭാര്യ നിനിതയ്ക്ക് അഭിമുഖത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നല്കി നിയമനം ഉറപ്പിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഒരു കൂട്ടം ഉദ്യോഗാര്‍ഥികള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ്, ബിജെപി, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ തുടങ്ങിയ നിരവധി കക്ഷികള്‍ രാജേഷിന്റെ ഭാര്യയുടെ നിയമനത്തിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post