പത്തനംതിട്ട: പ്രകൃതിയെ മാതാവായും സഹജീവികളെ സഹോദരങ്ങളായും കണ്ട സുഗതകുമാരി ടീച്ചറുടെ സ്മരണകളോട് സംസ്ഥാന സർക്കാരിന്റെ അനാദരവ്. സുഗതകുമാരി ടീച്ചറുടെ ആറന്മുളയിലെ തറവാട്ട് വീട്ടിലെ വൃക്ഷനിബിഢമായിരുന്ന കാവിലെ മരങ്ങളെല്ലാം വെട്ടി മാറ്റി. നിത്യാരാധന നടത്തിയിരുന്ന നാഗവിഗ്രഹങ്ങൾക്ക് പെയിന്റടിച്ചു.
ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കവിതകൾ എഴുതുകയും പ്രസംഗിക്കുകയും ചെയ്ത ടീച്ചറുടെ തറവാട്ട് മുറ്റത്ത് മണ്ണിൽ ഒരു തുള്ളി വെള്ളം ഇറങ്ങാത്ത രീതിയിൽ സിമന്റ് പാളികൾ വിരിച്ചു.
സുഗതകുമാരി ടീച്ചറുടെ തറവാട്ട് വീട് സംരക്ഷികാനെന്ന പേരിലാണ് സംസ്ഥാന സർക്കാരിന്റെ പുരാവസ്തുവകുപ്പ് ഏറ്റെടുത്തത്. എന്നാൽ ടീച്ചർ പ്രതിനിധാനം ചെയ്തിരുന്ന ആദർശങ്ങളെയും വിശ്വാസ പ്രമാണങ്ങളെയും അവഹേളിക്കുന്നത് കണ്ടിട്ട് ടീച്ചറിന്റെ ആത്മാവ് തേങ്ങുന്നുണ്ടാകുമെന്നാണ് പരിസ്ഥിതി സ്നേഹികൾ വിലപിക്കുന്നത്.
Discussion about this post