ഡല്‍ഹി: ശാസ്ത്രീയടിസ്ഥാനമില്ലാത്ത ഹിന്ദുത്വ മൂല്യങ്ങളെ ഉപേക്ഷിക്കണമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗത് അഭിപ്രായപെട്ടു. സ്ത്രീകളുടെ പ്രശ്നങ്ങളില്‍ ഇന്ത്യന്‍ വീക്ഷണവും എന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു ജീവിതം തത്ത്വചിന്ത വീക്ഷണത്തില്‍ അധിഷ്ഠിതമാകണമെന്നും ‘ ലോകത്തില്‍ നിന്നും നല്ല കാര്യങ്ങള്‍’ സ്വീകരിക്കുന്ന പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം അഭിപ്രായപെട്ടു. മറ്റു മതങ്ങളെ സ്വന്തം ഭാഗമായി ഉള്‍ക്കൊള്ളാന്‍ ഹിന്ദുത്വത്തിനു കഴിയും. നിരവധി വെല്ലുവിളികള്‍ ഉണ്ടായിട്ടും ഹിന്ദുകുടുംബം ശക്തമായി തന്നെ നിലകൊണ്ടെന്നും അദ്ദേഹം അഭിപ്രായപെട്ടു.
Discussion about this post